കോൾ , ഡാറ്റാ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി മൊബൈൽ കമ്പനികൾ ; പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ
സ്വന്തം ലേഖകൻ
കൊച്ചി : ടെലികോം രംഗത്തെ മുൻനിര കമ്പനികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ കമ്പനികൾ മൊബൈൽഫോൺ കോൾ, ഡാറ്റാ നിരക്കുകൾ എന്നിവ വർദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇന്ത്യൻ വിപണിയിലെ മത്സരവും സുപ്രീംകോടതി വിധിയെ തുടർന്ന് വൻതുക കുടിശ്ശിക വന്നതുമാണ് നിരക്ക് വവർദ്ധിപ്പിക്കാൻ ടെലികോം കമ്പനികളെ പ്രേരിപ്പിച്ചത്.
പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ നിലവിൽ വരുമെന്നാണ് ടെലികോം കമ്പനികൾ അറിയിച്ചിരിക്കുന്നത്. വോഡഫോൺ ഐഡിയയാണ് താരിഫ് നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് ആദ്യം വ്യക്തമാക്കിയത്. പിന്നാലെ എയർടെലും വർദ്ധനവിനെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്
. നിലവിൽ ഡേറ്റയില്ലാതെ 24 രൂപയിലാണ് വോഡഫോൺ ഐഡിയയുടെ താരിഫ് പ്ലാനുകൾ ആരംഭിക്കുന്നത്. 33 രൂപ മുതലാണ് ഡേറ്റയോടുകൂടിയുള്ള റീച്ചാർജ് പായ്ക്കുകൾ ആരംഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എയർടെലിന്റെ പ്രതിമാസ പ്ലാനുകൾ ആരംഭിക്കുന്നത് 24 രൂപയിലാണ്. ഡേറ്റയോടുകൂടിയുള്ള പ്ലാനുകൾ 35 രൂപ മുതലാണ് കമ്പനി നൽകുന്നത്. സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദ കണക്കനുസരിച്ച് 50,921 കോടി രൂപയുടെ നഷ്ടമുണ്ടെന്ന് വോഡഫോൺ ഐഡിയയും എയർടെലിന് 23,045 കോടിയുടെ നഷ്ടവും ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു