മാവോയിസ്റ്റ് ബന്ധം : അലനെയും ഷുഹൈബിനെയും വീണ്ടും റിമാൻഡ് ചെയ്തു ; രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ വീണ്ടും കോടതി റിമാൻഡ് ചെയ്തു. പ്രോസിക്യൂഷൻ പൊലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനെത്തുടർന്നാണ് റിമാൻഡ് ചെയ്തത്. ഇതിനുപുറമെ അലനെയും ഷുഹൈബിനെയും പൊലീസ് പിടികൂടുന്ന സമയത്ത് രക്ഷപ്പെട്ട മൂന്നാമനെയും തിരിച്ചറിഞ്ഞു. നിരവധി കേസുകളിലെ പ്രതിയായിട്ടുള്ള മലപ്പുറം സ്വദേശിയായ ഉസ്മനാണ് മൂന്നാമൻ.

ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇയാളുടെ ബാഗ് പൊലീസിന് ലഭിച്ചിരുന്നു. ഈ ബാഗിൽ നിന്ന് മാവോയിസ്റ്റ് ബന്ധം സൂചിപ്പിക്കുന്ന പോസ്റ്ററുകളും മറ്റും പൊലീസിന് ലഭിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കൂടി പരിശോധിച്ചാണ് പൊലീസ് ഉസ്മാനെ തിരിച്ചറിഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബർ 30 വരെയാണ് കോടതി അലനെയും താഹയെയും റിമാൻഡ് ചെയ്തിരിക്കുന്നത്.