video
play-sharp-fill

തിരുനക്കര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണി; രണ്ടാഴ്ച ഇനി ക്ഷേത്രത്തിൽ രാവിലെ നേരത്തെ നട അടയ്ക്കും

തിരുനക്കര ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണി; രണ്ടാഴ്ച ഇനി ക്ഷേത്രത്തിൽ രാവിലെ നേരത്തെ നട അടയ്ക്കും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിടപ്പള്ളിയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ച ക്ഷേത്രം നേരത്തെ അടയ്ക്കും. രാവിലെ പത്തു മണിയോടെ ക്ഷേത്രം അടയ്ക്കന്നതിനായാണ് തീരുമാനമുണ്ടായിരിക്കുന്നത്. പുലർച്ചെ നാലു മണിയ്ക്കു തുറക്കുന്ന ക്ഷേത്രം എല്ലാ പൂജകളും പൂർത്തിയാക്കി പത്തു മണിയോടെയാണ് അടയ്ക്കുന്നത്. നേരത്തെ 11 മണിയോടെയാണ് ക്ഷേത്രം രാവിലെ അടച്ചിരുന്നത്. എന്നാൽ, വൈകുന്നേരം ക്ഷേത്രം അടയ്ക്കുന്നതിനും തുറക്കുന്നതിനുമുള്ള സമയത്തിൽ മാറ്റമുണ്ടാകില്ല.

ക്ഷേത്രത്തിലെ തിടപ്പള്ളിയ്ക്കു സമീപം നേരത്തെ ചെമ്പ് പൂശിയിരുന്നു. എന്നാൽ, ഇവിടെ ചോർച്ച അനുഭവപ്പെട്ടതോടെയാണ് ഇപ്പോൾ അറ്റകുറ്റപണികൾ ആരംഭിച്ചിരിക്കുന്നത്. തിടപ്പള്ളിയുടെ ചെമ്പ് പാകിയ ഭാഗത്തെ ചെമ്പ് പൂർണമായും മാറ്റിയ ശേഷം പുതിയ ചെമ്പ് പാകുന്നതിനാണ് ദേവസ്വം ബോർഡ് ഒരുങ്ങുന്നത്. ഈ ചെമ്പ് പാകിയ ഭാഗത്തെ ചെമ്പ് മാറ്റി സ്ഥാപിക്കുന്നതിനായി പത്തു ലക്ഷത്തോളം രൂപ അനുവദിച്ചിട്ടുണ്ടെന്നാണ സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറ്റകുറ്റപണികൾക്കായി രണ്ടാഴ്ച എങ്കിലും വേണ്ടിവരും. ഈ രണ്ടാഴ്ചയാണ് ക്ഷേത്രം ഒരു മണിക്കൂർ നേരത്തെ അടയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.