play-sharp-fill
സവോള വില വീണ്ടും കുതിച്ചു ; കിലോ നൂറ് രൂപയിലേക്ക്‌

സവോള വില വീണ്ടും കുതിച്ചു ; കിലോ നൂറ് രൂപയിലേക്ക്‌

 

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. കർണാടക, തമിഴ്നാട് എന്നിവടങ്ങളിലെ കനത്ത മഴകാരണം വലിയ തോതിൽ കൃഷി നാശം സംഭവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ഒരാഴ്ച മുൻപ് കിലോയ്ക്ക് 60 രൂപയായിരുന്ന സവാളയുടെ വില 90 രൂപ വരെ എത്തി.

ചെറിയ ഉള്ളി കിലോയ്ക്ക് 60 രൂപയിൽ നിന്ന് 80 ലേക്കും വില നിലവാരം ഉയർന്നു. രാജ്യത്ത് മൊത്തിൽ ഉള്ളി വില വീണ്ടും മുകളിലേക്ക് കയറുന്നതിന്റെ സൂചനയാണ് വിപണിയിൽ ദൃശ്യമാകുന്നത്. രാജ്യത്താകെ ശരാശരി സവാളയുടെ നിരക്ക് കിലോയ്ക്ക് 70 രൂപ മുതൽ 90 രൂപ വരെയാണ് റിപ്പോർട്ട് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഹാരാഷ്ട്രയിലെ ചില മാർക്കറ്റുകളിൽ വില 90 മുകളിലാണെന്നും റിപ്പോർട്ടുകളുണ്ട്. പ്രതിസന്ധി തുടരുകയാണെങ്കിൽ വില കിലോയ്ക്ക് 100 ലേക്ക് അടുത്തേക്ക് നീങ്ങുകയാണ്.

എന്നാൽ ഒരാഴ്ച മുൻപ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടലിനെ തുടർന്ന് വില കുറയുന്നതിന്റെ സൂചനകൾ കണ്ടിരുന്നു.

മൂന്ന് ദിവസം മുൻപ് വിലയിൽ 10 ശതമാനത്തിന്റെ വർധനയുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ മൊത്ത വിപണിയിൽ ഓഗസ്റ്റ് തുടക്കത്തിൽ കിലോയ്ക്ക് ശരാശരി 13 രൂപയിൽ നിന്ന് ഇപ്പോൾ 55 രൂപയായും ചില്ലറ വിൽപ്പന വില 20 രൂപയിൽ നിന്ന് 80 രൂപയായും കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരക്ക് നാലിരട്ടിയായി ഉയർന്നു.

അതേസമയം, കഴിഞ്ഞ വർഷത്തെ ഉൽപാദനത്തിൽ നിന്നുള്ള വരുമാനത്തിൽ ഇടിവുണ്ടായത്, രാജ്യത്തുടനീളമുള്ള കാലാനുസൃതമല്ലാത്ത മഴ മൂലമുളള വിളനാശം, സർക്കാരുകളുടെ വില നിയന്ത്രണ സംവിധാനങ്ങൾ പരാജയപ്പെടുന്നത് എന്നിവയാണ് ഉള്ളി വില കൂടാനുണ്ടായ കാരണങ്ങളായി വ്യാപാരികൾ പറയുന്നത്.