സംസ്ഥാനത്തെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു ; അധ്യാപകർ ജോലി സമയത്ത് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനും വിലക്ക്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഇനി മൊബൈൽ ഫോൺ ഉപയോഗം പാടില്ല. കൂടാതെ സ്കൂളുകളിൽ അധ്യാപകർ ജോലി സമയത്ത് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്.
ഇതിന് മുൻപും സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഉപയോഗിക്കുന്നത് വിലക്കി പൊതു വിദ്യാഭ്യാസ വകുപ്പ് നേരത്തെയും സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ ഇത് കർശനമായി പാലിക്കപ്പെടുന്നില്ലായിരുന്നു. ഇതേതുടർന്നാണ് വീണ്ടും പുതിയ സർക്കുലറെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. സർക്കുലർ കർശനമായി നടപ്പാക്കാൻ പ്രഥമാധ്യാപകരും വിദ്യാഭ്യാസ ഓഫീസർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ നിർദ്ദേശിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നു നിർദ്ദേശിക്കുന്ന സർക്കുലറിൽ തന്നെയാണ് ക്ലാസ് സമയത്ത് അധ്യാപകർ വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കരുതെന്നും നിർദ്ദേശിച്ചിരിക്കുന്നത്.