ആളില്ലാത്ത ബാഗ് വിമാനത്താവളത്തിൽ ; പരിഭ്രാന്തരായി യാത്രക്കാരും സുരക്ഷാസേനയും

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: രാജ്യാന്തര വിമാനത്താവളത്തിൽ ഉടമയില്ലാത്ത ബാഗ് യാത്രക്കാരെയും സുരക്ഷാസേനയേയും പരിഭ്രാന്തിയിലാക്കിയത് മണിക്കൂറുകളോളം. വെള്ളിയാഴ്ച പുലർച്ചെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് ഉടമയില്ലാത്ത നിലയിൽ ബാഗ് അധികൃതർ കണ്ടെത്തിയത്. ഇതേത്തുടർന്ന് യാത്രക്കാരെ വിമാനത്താവളത്തിനു പുറത്തേക്ക് കടത്തിവിട്ടില്ല. ശേഷം ഡൽഹി പോലീസും എയർപോർട്ട് പൊലീസും ചേർന്ന് ബാഗ് സംഭവസ്ഥലത്ത് നിന്നും മാറ്റിയാണ് പരിശോധന നടത്തിയത്. എന്നാൽ സംശയകരമായ വസ്തുക്കളൊന്നും ബാഗിൽ നിന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ട്.