യാത്രക്കാർ കയറിയിരുന്ന കെ.എസ്.ആർടിസി ബസ് സിസിക്കാർ കൊണ്ടു പോയി: വഴിയാഥാരമായി കെ.എസ്.ആർ.ടി.സി യാത്രക്കാർ; കട്ടപ്പുറത്തായ കെഎസ്ആർടിസിയ്ക്കു കുടിശികപ്പാര
സ്വന്തം ലേഖകൻ
ബംഗളൂരു: കട്ടപ്പുറത്തായ കെഎസ്ആർടിസിയ്ക്കു കുടിശികപ്പാര. ബംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തിന് യാത്ര ആരംഭിക്കാനിരിക്കെ കെഎസ്ആർടിസി ബസ് കുടിശിക കമ്പനിക്കാർ ജപ്തി ചെയ്തു. സിസിടികുടിശിക വന്നതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സിയുടെ ബംഗളൂരു സ്‌കാനിയ സർവീസ് സിസിക്കാർ കൊണ്ടു പോയത്. മുംബൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ സ്‌കാനിയ ആണ് കെ.എസ്ആർടിസിയ്ക്കു വേണ്ടി വാടകയ്ക്ക് ഓടിയിരുന്നത്. ഈ വണ്ടിയാണ് സ്വകാര്യ കമ്പനി ജപ്തി ചെയ്ത് കൊണ്ടു പോയത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയ്ക്കു ബംഗളൂരുവിൽ നിന്നും പുറപ്പെടുന്നതിനായി മൈസൂർ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷമായിരുന്നു സംഭവം. യാത്രക്കാരെ കയറ്റിയിരുത്തി ബസ് എടുക്കാൻ തുടങ്ങിയപ്പോൾ തന്നെ സിസിക്കാർ എത്തി. തുടർന്ന് വണ്ടിയ്ക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ചു പുറത്തിട്ട സിസിക്കാർ വണ്ടി ജപ്തി ചെയ്യുകയാണെന്നറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് യാത്രക്കാരെ ഇറക്കി വിട്ടു. ഇതോടെ ബംഗളൂരു സ്റ്റാൻഡിൽ യാത്ര ചെയ്യാൻ യാത്രക്കാർ ബഹളമായി. ഇതോടെ മലയാളികൾ ബഹളം വച്ചു. തുടർന്ന് ജീവനക്കാരുമായി തർക്കവുമുണ്ടായി. തുടർന്നു മറ്റൊരു സൂപ്പർ ഡീലക്‌സ് ബസിൽ കയറ്റി യാത്രക്കാരെ അയക്കുകയായിരുന്നു. അഞ്ചു മണിയ്ക്കു വിടേണ്ട ബസ് വൈകിട്ട് ആറരയോടെയാണ് വിട്ടത്.
സ്വകാര്യ കമ്പനി സിസി തുകയിൽ നാലു മാസത്തെ കുടിശിക വരുത്തിയതോടെയാണ് വണ്ടി ജപ്തി ചെയ്തത്.
കെ.എസ്ആർടിസി സ്‌കാനിയ ബസ് വാടകയ്‌ക്കെടുത്താണ് ഓടിക്കുന്നത്. രണ്ട് ഡ്രൈവർമാരെയും കമ്പനി നൽകണമെന്നാണ് ചട്ടം. ഇതു മൂലം പെരുവഴിയിലായതാകട്ടെ കെ.എസ്ആർടിസിയെ വിശ്വസിച്ച യാത്രക്കാരും.