video
play-sharp-fill
Link

Facebook Instagram Twitter Vimeo Youtube
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
Search
Sign in
Welcome! Log into your account
Forgot your password? Get help
Password recovery
Recover your password
A password will be e-mailed to you.
thirdeye newsliveTHIRDEYE NEWS LIVELIVE NEWS
Sign in / Join
Thursday, July 3, 2025
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
Sign in / Join
Facebook
Instagram
Youtube
thirdeye newsliveTHIRDEYE NEWS LIVELIVE NEWS
  • Home
  • Main
  • Business
  • Cinema
  • Classifieds
  • Crime
  • Entertainment
  • Local
  • Special
  • Sports
type here...

യുവനടിയുടെ അനുജൻ മറ്റു നടിമാരെ വിളിച്ചു ശല്ല്യപ്പെടുത്തുന്നുവെന്ന് പരാതി ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

October 19, 2019
WhatsApp
Facebook
Twitter
Linkedin
    Spread the love

    സ്വന്തം ലേഖിക

    കണ്ണൂർ: മലയാളത്തിലെ യുവനടിയുടെ അനുജനായ ബാലനടന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി സിനിമാ നടിമാരെ വിളിച്ച് ശല്ല്യം ചെയ്യുന്ന യുവാവിനെ ഒടുവിൽ പൊലീസ് പൊക്കി.ബാലനടന്റെ പിതാവ് നൽകിയ പരാതിയിൽ തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് മലപ്പുറം സ്വദേശിയായ യുവാവിലാണ്. കണ്ണൂർ ടൗൺ സിഐ. പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുൽ (22) പിടിയിലായത്.

    വാട്‌സാപ്പ് അക്കൗണ്ടിൽ യുവനടിയും ബാലതാരവും ഒരുമിച്ചുള്ള ഫോട്ടോയാണ് രാഹുൽ പ്രൊഫൈൽ ആക്കിയിരുന്നത്. സഹോദരൻ വിളിച്ച് സംസാരിക്കുന്നതായും മറ്റു നടികളുടെ ചോദിക്കുന്നതായും യുവനടിയോട് മറ്റു നടിമാർ പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. ഫോണിൽ കിട്ടിയ നടികളോട് അവരുടെ പല്ലുകളെക്കുറിച്ച് സംസാരിക്കുകയും അശ്ലീല കാര്യങ്ങൾ സംസാരിക്കുകയുമാണ് ഇയാളുടെ ശീലം. ഇതും കൂടിയായപ്പോൾ സംശയം പലർക്കും തോന്നി.

    തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    Whatsapp Group 1 | Whatsapp Group 2 |Telegram Group

    രണ്ടുവർഷംമുമ്പ് കൈക്കലാക്കിയ മറ്റാരുടെയോ സിം ആണ് പ്രതി ഉപയോഗിച്ചത്. മലപ്പുറത്തെ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ടൗൺ എസ്ഐ. ബി.എസ്. ബാവിഷും സി.പി.ഒ. ബാബു പ്രസാദും അന്വേഷണസംഘത്തിലുണ്ട്.

    ഒരു മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. ഫോൺ നമ്പർ പൊന്നാനി സ്വദേശിയുടേതാണെന്നു തിരിച്ചറിഞ്ഞെങ്കിലും നമ്പറിന്റെ ഉടമ നിരപരാധിയാണെന്നു പൊലീസ് കണ്ടെത്തി. വീട് പൊളിക്കുന്നതിനിടെ അയാൾക്കു നഷ്ടപ്പെട്ട സിം കാർഡ് ഉപയോഗിച്ചു മറ്റാരോ ആണു വിളിക്കുന്നതെന്നും പൊലീസ് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെയാണു യുവാവിനെ തിരിച്ചറിഞ്ഞത്.

    Share this:

    • Click to share on Facebook (Opens in new window) Facebook
    • Click to share on X (Opens in new window) X

    Related

    WhatsApp
    Facebook
    Twitter
    Linkedin
      Previous articleമാവോയിസ്റ്റ് മേഖയിൽ നിന്നും വാങ്ങിയ അഞ്ചരകിലോ കഞ്ചാവ് കോട്ടയത്ത് വിൽപ്പനയ്‌ക്കെത്തിച്ചു. തുച്ഛമായ വിലയ്ക്ക് കിട്ടുന്ന കഞ്ചാവ് വിൽക്കുന്നത് ലക്ഷങ്ങൾക്ക് ; ട്രെയിൽ മാർഗം കോട്ടയത്ത് എത്തിയ ഒറീസ്സ സ്വദേശിയെ ഗാന്ധിനഗർ പോലീസ് കുടുക്കി
      Next articleടിക്കറ്റ് മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരു കോടി കടം ; പണം നൽകാതായതോടെ മെഷീനിന്റെ സെർവർ തകരാറിലാക്കി ബാഗ്ലൂരിലെ ഇലക്ടോണിക് കമ്പനി
      Third Eye News Live