സിനിമാ ഷൂട്ടിംങിനായി തമിഴ്‌നാട് രജിസ്‌ട്രേഷൻ കാരവാൻ: നികുതി അടയ്ക്കാതെ കറങ്ങി നടന്ന കരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; പിടിച്ചെടുത്തത് പാലായിൽ ഷൂട്ടിംങിനായി ഉപയോഗിച്ച കാരവാൻ

സിനിമാ ഷൂട്ടിംങിനായി തമിഴ്‌നാട് രജിസ്‌ട്രേഷൻ കാരവാൻ: നികുതി അടയ്ക്കാതെ കറങ്ങി നടന്ന കരവാൻ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു; പിടിച്ചെടുത്തത് പാലായിൽ ഷൂട്ടിംങിനായി ഉപയോഗിച്ച കാരവാൻ

സ്വന്തം ലേഖകൻ

കോട്ടയം: അനധികൃതമായി തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് സിനിമാ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്ന കാരവാൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് സംഘം പിടികൂടി. പാലായിൽ ഷൂട്ടിംങിനായി എത്തിച്ച കാരവാനാണ് തമിഴ്‌നട്ടിൽ രജിസ്റ്റർ ചെയ്ത ശേഷം നികുതി വെട്ടിച്ച് കേരളത്തിൽ ഷൂട്ടിംങിനായി ഉപയോഗിച്ചിരുന്നത്.

ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ്് വിഭാഗം പാലാ ഇടമറുക് ഭാഗത്ത് സിനിമാ ഷൂട്ടിംഗിനായി എത്തിച്ച കാരവാൻ പിടിച്ചെടുത്തത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഉള്ള കാരവാൻ കേരളത്തിൽ നികുതി അടയ്ക്കാതെ അനധികൃതമായി ഉപയോഗിക്കുകയായിരുന്നു. കേരള രജിസ്‌ട്രേഷനിൽ കാരവാൻ ഉള്ളപ്പോഴാണ് സ്വകാര്യ വാഹനങ്ങൾ നിയമം ലംഘിച്ച് കേരളത്തിൽ ഉപയോഗിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ സിനിമാ ഷൂട്ടിംങിനായി കാരവാൻ ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ നിർദേശാനുസരണം മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടറായ അനീഷ് ,അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടറായ ഹരി കൃഷ്ണൻ ,ബിബിൻ എന്നിവർ ചേർന്ന് പരിശോധന നടത്തുകയായിരുന്നു. നികുതിയും പിഴയും ഈടാക്കി വാഹനം വിട്ടയച്ചു.