play-sharp-fill
അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടു: പതിനാറുകാരൻ പാലായിൽ സൈബർ സെല്ലിന്റെ വലയിൽ കുടുങ്ങി; ജില്ലയിൽ നിരീക്ഷമത്തിലുള്ളത് അൻപതിലേറെ അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകൾ; പി ഹണ്ടുമായി വേട്ടയ്ക്കിറങ്ങി ജില്ലാ സൈബർ സെല്ലും

അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ടു: പതിനാറുകാരൻ പാലായിൽ സൈബർ സെല്ലിന്റെ വലയിൽ കുടുങ്ങി; ജില്ലയിൽ നിരീക്ഷമത്തിലുള്ളത് അൻപതിലേറെ അശ്ലീല വാട്‌സ്അപ്പ് ഗ്രൂപ്പുകൾ; പി ഹണ്ടുമായി വേട്ടയ്ക്കിറങ്ങി ജില്ലാ സൈബർ സെല്ലും

തേർഡ് ഐ ബ്യൂറോ

കോട്ടയം: അച്ഛന്റെ ലാപ്‌ടോപ്പിൽ കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട പതിനാറുകാരനെ ജില്ലാ പൊലീസ് പൊക്കി. ഇന്റർ പോളിന്റെ നിർദേശ പ്രകാരമാണ് ജില്ലാ സൈബർ സെല്ലിന്റെ നടപടി. ഇതോടെ ജില്ലയിൽ ഓപ്പറേഷൻ പി – ഹണ്ട് പ്രകാരമുള്ള ആദ്യ അറസ്റ്റാണ് നടന്നത്. ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലിടത്താണ് റെയ്ഡ് നടന്നത്. ഇതെല്ലാം ഇന്റർ പോൾ നൽകിയ നിർണ്ണായക വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നാല് റെയ്ഡ് അടക്കം ജില്ലയിൽ പതിനെട്ടിടത്താണ് സൈബർ പൊലീസ് സംഘം റെയ്ഡ് നടത്തിയത്.

സംസ്ഥാനത്ത് സൈബർ സെല്ലും സൈബർ ഡോമും ചേർന്ന് ഇത് മൂന്നാം തവണയാണ് ഓപ്പറേഷൻ പി.ഹണ്ട് നടപ്പാക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും നടപ്പാക്കിയ പരിശോധനയൽ മൂന്നാം ഘട്ടത്തിലും ജില്ലയിൽ പരിശോധനയുണ്ടായിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ചിത്രമോ, വീഡിയോയോ ഡൗൺ ലോഡ് ചെയ്യുകയോ, ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്ന പോൺ സൈറ്റുകളിൽ സന്ദർശനം നടത്തുകയോ ചെയ്യുന്ന ആളുകളുടെ ഇന്റർനെറ്റ് വിലാസമായ ഐ പി അഡ്രസ് ഇന്റർനെറ്റ് സേവനം നൽകുന്ന കമ്പനികൾ ഇന്റർ പോളിന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത്തരത്തിൽ കൈമാറുന്ന വിവരങ്ങൾ അതത് രാജ്യത്തെ അന്വേഷണ ഏജൻസികൾക്കു കൈമാറുകയാണ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും പി ഹണ്ടിന്റെ വേട്ടയ്ക്ക് സൈബർ സെൽ ഇറങ്ങിയത്. മുൻപ് രണ്ട് തവണയും ജില്ലയിൽ വിവധ സ്ഥലങ്ങളിൽ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സാധിച്ചിരുന്നു. ഇത്തവണയും ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടായിരുന്നില്ല.

ജില്ലയിൽ പാലായിലെ ഒരു വീട്ടിലെ ഐപി വിലാസമാണ് പൊലീസിനു ലഭിച്ചത്. തുടർന്ന് ജില്ലാ സൈബർ സെൽ ഡിവൈഎസ്പി ജെ.സന്തോഷ് കുമാറാണ് പരിശോധന നടത്തിയത്. തുടർന്ന് കുട്ടി ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ആളായതിനാൽ പൊലീസിനു കേസിന്റെ വിശദാംശങ്ങൾ പുറത്ത് വിടാൻ സാധിക്കുകയുമില്ല.

ഇത് കൂടാതെ ജില്ലയിലെ അൻപതിലേറെ വാട്‌സ് അപ്പ് ഗ്രൂപ്പുകളും പൊലീസിന്റെ നിരീക്ഷണ വലയത്തിലുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നതായി സംശയിക്കുന്ന ഗ്രൂപ്പുകളാണ് നിരീക്ഷണ വലയത്തിൽ വച്ചിരിക്കുന്നത്. ഇത് കൂടാതെ ഇന്റർ പോൾ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ റെയ്ഡുകളാണ് ഇപ്പോൾ നടത്തുന്നത്. എവിടെ റെയ്ഡ് നടത്തണം, എപ്പോൾ നടത്തണമെന്ന വിവരങ്ങളെല്ലാം റെയ്ഡിന് തൊട്ടു മുൻപ് മാത്രമാണ് ഇന്റർ പോൾ കൈമാറുന്നതെന്ന് സൈബർ സെൽ ഡിവൈഎസ്പി ജെ.സന്തോഷ്‌കുമാർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിലും സൈബർ സെല്ലിന്റെ ഭാഗമായുള്ള പരിശോധനകൾ ജില്ലയിൽ ഉണ്ടാകും. കർശന നടപടികളും ഉണ്ടാകുമെന്നും സൈബർ സെൽ അറിയിച്ചിട്ടുണ്ട്.