സ്വന്തം ലേഖകൻ
കൊച്ചി: അര്‍ബുദ രോഗികള്‍ക്ക് ആവശ്യമായ ബോധവല്‍കരണവും മാനസിക പിന്‍ബലവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ആസ്റ്റര്‍ കാന്‍സര്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് സംരംഭമായ സമസ്തയ്ക്ക് തുടക്കമായി.
ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ നടന്ന ചടങ്ങില്‍ സിനിമ താരം അപര്‍ണ ബാലമുരളി സമസ്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അസുഖം മാറിയ അര്‍ബുദരോഗികള്‍ക്കും നിലവില്‍ ചികിത്സ തേടുന്ന രോഗികള്‍ക്കുമിടയില്‍ ഒരു ബന്ധം സൃഷ്ടിക്കുകയെന്നതാണ് സമസ്തയിലൂടെ ലക്ഷ്യമിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിലൂടെ രോഗികള്‍ക്ക് കൗണ്‍സലിങ്ങും നല്‍കുന്നതായിരിക്കും. ചടങ്ങില്‍ കൊച്ചിന്‍ കാന്‍സേര്‍വ് അംഗം അംബിക മുഖ്യപ്രഭാഷണം നടത്തി. സമസ്ത അംഗം സ്‌നേഹ തങ്കം അനുഭവങ്ങള്‍ പങ്കുവെച്ചു.
സ്തനാര്‍ബുദ ബോധവല്‍കരണ മാസാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്തനാര്‍ബുദ പരിശോധന ഒരു ദിവസം കൊണ്ട് തന്നെ പൂര്‍ത്തീകരിച്ച് രോഗനിര്‍ണയം വേഗത്തിലാക്കാനും ലക്ഷ്യമിട്ടുള്ള ആസ്റ്റര്‍ വണ്‍ സ്‌റ്റോപ്പ് ബ്രസ്റ്റ് ക്ലിനിക്കിന്റെ പ്രവര്‍ത്തനത്തിനും ഇതോടനുബന്ധിച്ച് തുടക്കമിട്ടു.
ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ എ കവലക്കാട്ട് ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോട് അനുബന്ധിച്ച് സെലിബ്രിറ്റി കാന്‍സര്‍ ക്വിസ് മത്സരം കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജി ഡോ. അരുണ്‍ ആര്‍ വാര്യര്‍ നയിച്ചു.
ആസ്റ്റര്‍ മെഡ്‌സിറ്റി ലീഡ് കണ്‍സള്‍ട്ടന്റ് ഓങ്കോളജി ഡോ. ജെം കളത്തിലും ചടങ്ങില്‍ സംസാരിച്ചു.