നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ ഹിന്ദു ദൈവങ്ങളെ അപകീർത്തിപെടുത്തിയ സിപിഎം പ്രവർത്തകനെ അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കന്യാകുമാരി: നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഫെയ്സ്ബുക് പോസ്റ്റിൽ ഹിന്ദു ദൈവങ്ങളായ സരസ്വതിയെയും ബ്രഹ്മാവിനെയും അപകീർത്തിപ്പെടുത്തി പോസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു.

പഡന്തൽമൂട് ഗ്രാമവാസിയും 35കാരനുമായ എസ് ജയനാണ് അറസ്റ്റിലായത്.ബിജെപി കന്യാകുമാരി ജില്ലാ അഭിഭാഷക അസോസിയേഷൻ സെക്രട്ടറി ആർ സവർക്കറുടെ പരാതിയിന്മേലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദുത്വത്തെയും ഹിന്ദു ഈശ്വര സങ്കൽപ്പങ്ങളെയും അപകീർത്തിപ്പെടുത്തുന്നതാണ് ഇദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളെന്ന് പരാതിയിൽ പറയുന്നു.കോടതിയിൽ ഹാജരാക്കിയ ജയനെ 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എന്നാൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണ് അറസ്റ്റെന്നും പൊലീസ് നടപടി പക്ഷപാതപരമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ കനകരാജ് കുറ്റപ്പെടുത്തി.