ദിവസവും കഴിക്കുന്നത് സ്‌കോച്ച് വിസ്‌കി: കിടപ്പറയിൽ പുതിയ പുരുഷന്മാർ; സെക്‌സ് റാക്കറ്റിൽ കുടുങ്ങുന്ന ഏതു പെൺകുട്ടിയും ആദ്യം കഴിയേണ്ടത് സിന്ധുവിനൊപ്പം: ചാലക്കുടിയിലെ പെൺവാണിഭ റാണി സിന്ധു സുരേഷിന്റേത് ഞെട്ടിക്കുന്ന ജീവിത കഥ
ക്രൈം ഡെസ്‌ക്
ചാലക്കുടി: ചാലക്കുടിയിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയെ പലർക്കും കാഴ്ച വച്ച് പീഡിപ്പിക്കാൻ വഴിയൊരുക്കിയ ഇടനിലക്കാരി സിന്ധു സുരേഷിന്റേത് അത്യാഡംബര ജീവിതമെന്ന് പൊലീസ് റിപ്പോർട്ട്. ദിവസവും വൈകിട്ട് സ്‌കോച്ച് വിസ്‌കി കുടിക്കുന്ന സിന്ധവിനുണ്ടായിരുന്നത് ഉന്നത പൊലീസ് രാഷ്ട്രീയ ബന്ധങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ ദിവസം പിടിയിലായ സിന്ധുവിന്റെ മറ്റൊരു രീതി, പെൺവാണിഭ റാക്കറ്റിന്റെ കെണിയിൽ പെടുന്ന പെൺകുട്ടികൾ ആദ്യ ദിവസം ആദ്യ രാത്രിയിൽ തനിക്കൊപ്പം കഴിയണമെന്നതായിരുന്നു നിബന്ധന.
മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയതാണ് ചാലക്കുടിയിൽ പത്തൊൻപതു വയസുള്ള വിദ്യാർത്ഥിനിയെ സിന്ധുവും സംഘവും കെണിയിൽ പെയുത്തിയത്.
മോഡലിങ് രംഗത്ത് അവസരം വാഗ്ദാനം ചെയതാണ് ചാലക്കുടിയിൽ പത്തൊൻപതു വയസുള്ള വിദ്യാർത്ഥിനിയെ സിന്ധുവും സംഘവും കെണിയിൽ പെയുത്തിയത്.
സംഭവത്തിൽ പിടികൂടിയ ഇവർക്ക് ഉന്നത രാഷ്ട്രീയക്കാരുമായുള്ളത് അടുത്ത ബന്ധം. വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി പുതിയേടത്ത് വീട്ടിൽ സിന്ധു സുരേഷിനെ ചുറ്റുപറ്റി ദുരൂഹത ഏറെയാണ്. ഈ 37കാരിയുടെ ഇടപടെലുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മോഡലിങ് ആവശ്യത്തിനായി ഫോട്ടോ ഷൂട്ടിനെന്ന പേരിൽ വിദ്യാർത്ഥിനിയെ തന്ത്രപൂർവം ഹോട്ടലിലെത്തിച്ചു പീഡനത്തിനു വിധേയയാക്കിയെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പിന്നീടും ചൂഷണത്തിനു വിധേയയാക്കിയെന്നുമുള്ള പരാതിയിൽ നാലുപേർ പിടിയിലായിരുന്നു.
പെൺകുട്ടിയെ സിന്ധു ഇടനിലക്കാരിയായി നിന്ന് പോട്ടയിലെ വാടക വീട്ടിൽ പലർക്കും കാഴ്ചവച്ചതായി പരാതിയുണ്ടായിരുന്നു. പൊലീസ് അന്വേഷിക്കുന്നതായി സൂചന കിട്ടിയതിനെത്തുടർന്ന് ഒളിവിലായിരുന്നു.
ഒളിസങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
ഒളിസങ്കേതത്തിൽ സിന്ധു തിരിച്ചെത്തിയതറിഞ്ഞ് അന്വേഷണ സംഘം വീടുവളഞ്ഞ് പിടികൂടുകയായിരുന്നു.
സിന്ധു പിടിയിലാകുമ്പോൾ മദ്യപിച്ച നിലയിലായിരുന്നു. വിശദമായ ചോദ്യംചെയ്യലിൽ വിദ്യാർത്ഥിനിയെ പലർക്കും കാഴ്ചവച്ചതായി സിന്ധു സമ്മതിച്ചുയ തുടർന്ന് വൈദ്യ പരിശോധനയ്ക്കും മറ്റും ശേഷം ചാലക്കുടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സിന്ധുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ നേരത്തെ കാടകര വട്ടേക്കാട് സ്വദേശി വെള്ളാരംകല്ലിൽ അജിൽ, ചന്ദ്രമോഹൻ, ദമ്പതിമാരായ ഗീതു, അനീഷ് എന്നിവർ അറസ്റ്റിലായിരുന്നു.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡലിങ്ങിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തു ഒന്നാം പ്രതി ചന്ദ്രമോഹൻ, ഗീതു, അനീഷ് എന്നിവരുടെ സഹായത്തോടെ അത്താണിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചതായും ആ രംഗങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി മറ്റു പലർക്കും കാഴ്ച വച്ചതായുമുള്ള പെൺകുട്ടിയുടെ പരാതിയെ തുടർന്നാണു കേസെടുത്തത്.
സമാന രീതിയിൽ അജിലും ഭീഷണിപ്പെടുത്തി ഇതേ ഹോട്ടലിൽ കൊണ്ടുപോയെന്നും അജിലിന്റെ കൂടെ ഉണ്ടായിരുന്നയാൾ പീഡിപ്പിച്ചുവെന്നും യുവതി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
സമാനമായ ഒട്ടേറെ കേസുകളിൽ പ്രതിയാണ് സിന്ധു. ഒ കേസിൽ ഇനി 4 പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. 72 വയസ്സുള്ള ചന്ദ്രമോഹനാണ് ആദ്യം പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്.
Third Eye News Live
0