play-sharp-fill
മരട് ഫ്‌ളാറ്റ് പൊളിക്കാനുറച്ച് സർക്കാർ: ഫ്‌ളാറ്റ് പൊളിക്കൽ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിച്ചു; വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

മരട് ഫ്‌ളാറ്റ് പൊളിക്കാനുറച്ച് സർക്കാർ: ഫ്‌ളാറ്റ് പൊളിക്കൽ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥനെ നിയോഗിച്ചു; വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു

തേർഡ് ഐ ബ്യൂറോ
കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിച്ച് നീക്കണമെന്ന് ആദ്യം മുതൽ നിലപാട് സ്വീകരിച്ചിരുന്ന തേർഡ് ഐ ന്യൂസ് ലൈവിന്റെ നിലപാടിലേയ്ക്ക് ഒടുവിൽ സർക്കാരും എത്തുന്നു. സുപ്രീം കോടതി വിധിയ്ക്കു പിന്നാലെ ഫ്‌ളാറ്റ് ഉടമകളുടെ പ്രശ്‌നങ്ങളുടെ പേരിൽ നടപടികളിൽ നിന്നും പിന്നോട്ടു പോയ സർക്കാർ ഇപ്പോൾ കർശന നടപടികളുമായി മുന്നിലേയ്ക്ക് കടന്നു വരികയാണ്.
ഫോർട്ട് കൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാറിനാണ് ഫ്‌ളാറ്റഅ പൊളിക്കുന്നതിനുള്ള ചുമതല നൽകിയ സർക്കാർ കർശന നടപടികളിലേയ്ക്ക്് കടക്കുകയാണ്. അടിയന്തരമായി ഫ്ളാറ്റിലെ വൈദ്യുതിയും വെള്ളവും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ ആണ് നഗരസഭാ സെക്രട്ടറിയുട നിർദേശവും വ്യാഴാഴ്ച നടപ്പാകും. .
ഇതിനിടെ ഫ്ളാറ്റിലെ കുടിവെള്ളവും വൈദ്യുതിയും ഗ്യാസ് കണക്ഷനും വിച്ഛേദിക്കാൻ ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി വൈദ്യുതി ബോർഡിനും വാട്ടർ അതോറിറ്റിക്കും ഓയിൽ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്. 27-ആം തീയതിക്കുള്ളിൽ വിച്ഛേദിക്കണമെന്നാണ് നഗരസഭാ സെക്രട്ടറിയുടെ കത്തിൽ പറയുന്നത്. മരട് ഫ്ളാറ്റിലെ താമസക്കാരെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന നടപടികളാണ് സർക്കാരിന്റേയും നഗരസഭയുടേയും ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
അതേസമയം, ഫ്ളാറ്റിൽ നിന്നും ഒഴിഞ്ഞുപോകില്ലെന്ന ഉറച്ച തീരുമാനത്തിൽ തന്നെയാണ് താമസക്കാരിൽ ഏറെയും.നേരത്തെ തന്നെ ഒഴിയണമെന്നാവശ്യപ്പെട്ട് താമസക്കാർക്ക് നോട്ടീസ് നൽകിയതായും കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികളായി വേണം ഇതിനെ വിലയിരുത്താൻ. ഇതിനിടെ,  നടപടികൾ വീണ്ടും വേഗത്തിലാക്കിയിരിക്കുകയാണ് നഗരസഭ. ഇതിന്റെ ഭാഗമായി നാളെ വൈദ്യുതി വൈദ്യുതി വിച്ഛേദിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കെ.എസ്.ഇ.ബിയുടെ നോട്ടീസ് ഫ്ളാറ്റുകളിൽ പതിച്ചു തുടങ്ങി.
ആൽഫാ, ജെയിൻ എന്നീ ഫ്ളാറ്റുകളിലാണ് ആദ്യം നോട്ടീസ് ഒട്ടിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും താമസക്കാർ കുറവാണ്. അതുകൊണ്ടു തന്നെ വലിയ പ്രതിഷേധം ഉയർന്നിട്ടില്ല.
അതേസമയം, വൈദ്യുതി വൈദ്യുതി വിച്ഛേദിക്കാൻ റാന്തൽ വെളിച്ചത്തിൽ കഴിയുമെന്ന നിലപാട് ഫ്ളാറ്റ് ഉടമകൾ സ്വീകരിച്ചിരിക്കുന്നത്. വിദേശത്തുളള്ള ഫ്ളാറ്റ് ഉടമകളും ഉടൻ സ്ഥലത്തെത്തുമെന്നും പ്രതിഷേധം കടുപ്പിക്കുമെന്നും അവർ പ്രതികരിച്ചു.