ഇതോ സ്ത്രീസംരക്ഷകരുടെ സർക്കാർ: വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും, നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ; നഗ്നചിത്രങ്ങൾ കാട്ടി പണവും തട്ടിച്ചു

Spread the love
സ്വന്തം ലേഖകൻ
ആലപ്പുഴ: വീട്ടമ്മയെ വഴിയിൽ തടഞ്ഞു നിർത്തി പീഡിപ്പിക്കുകയും, നഗ്നചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ.
വള്ളികുന്നം ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗം സുനിഷ് സിദ്ദിഖിനെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപെട്ടു ശനിയാഴ്ച വൈകുന്നേരമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
നഗ്നചിത്രങ്ങൾ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യിൽ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തുവെന്നും വീട്ടമ്മ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാൽ വകവരുത്തുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടർന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പോലീസിൽ മൊഴി നൽകി. അതേസമയം സുനിഷ് സിദ്ദിഖ് ഡിവൈഎഫ്ഐ ഭാരവാഹി അല്ലെന്നും അനുഭാവി മാത്രമാണെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.