സി.പിഎമ്മിന്റെയും സി.ഐ.ടി.യുവിന്റെയും ഭീഷണി: ഓട്ടോ ഓടിക്കാനാവാതെ വന്ന ഓട്ടോഡ്രൈവർ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; യുവാവ് ഗുരുതരാവസ്ഥയിൽ
ക്രൈം ഡെസ്‌ക്
കോഴിക്കോട്: സിപിഎമ്മിന്റെയും സിഐടിയുവിന്റെയും ഭീഷണിയും, ആക്രമണവും ഭയന്ന് ഓട്ടോ ഓടിക്കാനാവാതെ വന്നതോടെ യുവാവ് പെട്രോൾ ഒഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ എലത്തൂർ സ്വദേശി രാജേഷാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതീവ ഗുരുതരാവസ്ഥയിലായ രാജേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ബാങ്കിൽ നിന്ന് ലോൺ എടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടിക്കാൻ ശ്രമിച്ച രാജേഷിനെ പലതടസ്സ വാദങ്ങളും ഉന്നയിച്ച് സി പി എം -സി ഐ ടി യു പ്രവർത്തകർ ഓട്ടോ ഓടിക്കാൻ അനുവദിച്ചില്ല.
ഭീഷണി വകവെക്കാതെ ഓട്ടോ ഓടിച്ചതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച ഒരു സംഘം സി പി എം പ്രവർത്തകർ രാജേഷിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു .സി പി എം നേതാവും മുൻ വാർഡ് കൗൺസിലറുമായ ശ്രീലേഷിന്റെ നേതൃത്വത്തിൽ ആണ് അക്രമം നടന്നതെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .തുടർന്ന് സി പി എം – സി ഐ ടി യു നേതാക്കൾക്ക് മുന്നിൽ വെച്ച് രാജേഷ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു .
ചികിത്സയിൽ ഉള്ള രാജേഷിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട് . രാജേഷിനെ സി പി എം പ്രവർത്തകർ മർദിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് മർദ്ദനത്തിൽ രാജേഷിന്റെ വൃക്കയ്ക്ക് ഗുരുതരമായി പരിക്കേറ്റു.