മകളുടെ ചിത്രം മോർഫ് ചെയ്ത നഗ്നചിത്രം സ്‌കൂളിന്റെ ഭിത്തിയിൽ തൂക്കും: കിണറ്റിൽ കോഴിത്തല; കൂടോത്രവും ഊമക്കത്തും കറുകച്ചാലിലെ ഗൃഹനാഥനെ വലച്ച് കൂട്രോതക്കാരന്റെ ശല്യം
സ്വന്തം ലേഖകൻ
കറുകച്ചാൽ: മൊബൈൽ ഫോണിന്റെയും ആധുനിക സാങ്കേതി വിദ്യയുടെയും കാലത്തും കൂടോത്രവും ഊമക്കത്തുമായി ഒരു കുടുംബത്തെ വിറപ്പിച്ചിരിക്കുകയാണ് അജ്ഞാതൻ. കറുകച്ചാൽ ചമ്പക്കര അമയശേരിയിൽ പി.കെ.പ്രസാദും കുടുംബവുമാണ് അജ്ഞാതന്റെ തുടർച്ചയായ കൂടോത്രത്തിലും ഊമക്കത്തിലും വിറച്ചിരിക്കുന്നത്. വീട്ടുമുറ്റത്ത് തുടർച്ചയായ ദിവസങ്ങളിൽ ഊമക്കത്തും ഭീഷണി സന്ദേശവും കൂടോത്രവും എത്തിയതോടെ ഈ കുടുംബം ആകെ വലഞ്ഞ അവസ്ഥയിലായണ്.
രണ്ടാഴ്ച മുൻപാണ് സംഭവങ്ങളുടെ തുടക്കം. ആദ്യം പ്രസാദിന്റെ വീട്ടിൽ കൂടോത്രത്തിന്റെ ലക്ഷണങ്ങൾ കണ്ടു. പിന്നീട് കുടുംബത്തെ നശിപ്പിച്ചു കളയും എന്ന ഭീഷണി അടങ്ങിയ ഊമക്കത്തും ലഭിച്ചു. ഇതോടെ പ്രസാദ് കറുകച്ചാൽ പൊലീസിൽ പരാതി നൽകി. എന്നാൽ, പരാതി പൊലീസ് പരിഗണിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഭീഷണിയും കൂടോത്രവും അവസാനിച്ചതായി കരുതി ഇരിക്കുമ്പോഴാണ് തിരുവോണ ദിവസം രാവിലെ വീണ്ടും വീട്ടിൽ കൂടോത്രവും ഊമക്കത്തും കണ്ടെത്തിയത്.
സ്‌കൂൾ വിദ്യാർത്ഥിനിയായ മകളെ അപായപ്പെടുത്തുമെന്നും, മകളുടെ അശ്ലീല ഫോട്ടോ മോർഫ് ചെയ്ത് സ്‌കൂളിന്റെ ഭിത്തിയിൽ ഒട്ടിക്കുമെന്നുമാണ് ഇക്കുറി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. രണ്ടാമതും കത്ത് ലഭിച്ചതോടെ പ്രസാദ് കറുകച്ചാൽ പൊലീസിൽ വീണ്ടും പരാതി നൽകി. കിണറ്റിലെ വെള്ളത്തിന് ദുർഗന്ധം ഉണ്ടായതോടെ കഴിഞ്ഞ ദിവസം കിണർ പരിശോധിച്ചപ്പോൾ ചത്ത കോഴിയെ കണ്ടെത്തിയിരുന്നു. വീട്ടുമുറ്റത്തു നിന്നും പൂക്കളും, മുട്ടയും, തികിടുകളും അടങ്ങിയ കൂടോത്ര പൊതികളും കിട്ടി. ഇതോടൊപ്പം ഉണ്ടായിരുന്ന ഊമക്കത്തിൽ പ്രസാദിനെ വധിക്കുമെന്ന് ഭീഷണിയുമുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കറുകച്ചാൽ പൊലീസ് പറഞ്ഞു.

Third Eye News Live
0