
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളിലുമുള്ള ഒഴിവുകൾ മൂന്നാഴ്ച്ചക്കുള്ളിൽ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവിമാർക്ക് സർക്കാർ നിർദേശം.
താത്കാലിക നിയമനങ്ങളിൽ അഴിമതി നടക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്ന സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ഭരണവകുപ്പ് സെക്രട്ടറിമാർ കർശന നടപടി എടുക്കണമെന്നും കത്തിൽ നിർദേശമുണ്ട്.
ആദ്യഘട്ടം എന്ന നിലയിലാണ് കത്ത് നൽകിയിരിക്കുന്നത്. അടുത്ത ഘട്ടമായി പിഎസ്‌സി നിയമനങ്ങളിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളിൽ സർക്കാർ നടപടികളിലേക്ക് കടന്നേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമീപകാലത്തെ നിയമനങ്ങളിലെ ക്രമക്കേടുകളിലും അന്വേഷണമുണ്ടാകും. ആസൂത്രണ ബോർഡിലേക്ക് നടത്തിയ പരീക്ഷയിൽ യോഗ്യത നിശ്ചയിച്ചതിൽ വീഴ്ച സംഭവിച്ചതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







