Spread the love

കൊച്ചി: കഴിഞ്ഞ വര്ഷം എംഡിഎംഎ കൈവശം വെച്ചതിന് പിടിയിലായി ജാമ്യത്തിലിറങ്ങി കൃത്യം മൂന്ന് മാസം തികയും മുന്‍പ് ചേരാനല്ലൂര്‍ സ്വദേശി വീണ്ടും എംഡിഎംഎയുമായി പിടിയില്‍.

video
play-sharp-fill

ചേരാനല്ലൂര്‍ ഇടയക്കുന്നം സ്വദേശി അമല്‍ ജോര്‍ജ് (33), കൂട്ടാളി വടക്കേക്കര പാല്യത്തുരുത്ത് സ്വദേശി അഭിജിത്ത് എന്നിവരെയാണ് കൊച്ചി സിറ്റി ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 14.63 ഗ്രാം എംഡിഎംഎയും മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. അമല്‍ ലഹരിമരുന്ന് കച്ചവടത്തിന്റെ മേല്‍നോട്ടം വഹിച്ചപ്പോള്‍, അഭിജിത്തിനായിരുന്നു പണമിടപാടുകളുടെ ചുമതല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേരാനല്ലൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള പോയിഷ റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കഴിഞ്ഞ അഞ്ച് ദിവസമായി ഇവര്‍ താമസിച്ചുവരികയായിരുന്നു.

ചികിത്സയ്ക്കായി രോഗികളും ബന്ധുക്കളും എപ്പോഴും എത്തുന്ന തിരക്കേറിയ മേഖലയായതിനാല്‍ പൊലീസിന്റെയോ നാട്ടുകാരുടെയോ സംശയം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് പ്രതികള്‍ ഈ പ്രദേശം താവളമാക്കിയത്.

ക്ലീനിങ് മോപ്പുകള്‍ വില്‍ക്കുന്ന ബിസിനസിന്റെ മറവിലായിരുന്നു ഇവരുടെ ലഹരിക്കച്ചവടം. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി 10 മുതല്‍ 12 മണി വരെ ഡാന്‍സാഫ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.

സിനിമ, മെഡിക്കല്‍ മേഖലകളില്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതര്‍ക്ക് ഇവര്‍ ലഹരിമരുന്ന് എത്തിച്ചു നല്‍കിയിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ ആവശ്യക്കാരില്‍ സിനിമാ മേഖലയിലുള്ളവര്‍ ഉണ്ടെന്ന് പ്രതികള്‍ അവകാശപ്പെട്ടിട്ടുണ്ട്.

ഇവരുടെ സാമ്പത്തിക ഇടപാടുകളും ആര്‍ക്കൊക്കെയാണ് ലഹരിമരുന്ന് നല്‍കിയതെന്ന് കണ്ടെത്താനുമായി പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഫോറന്‍സിക് ഫലം വന്ന ശേഷമേ കൂടുതല്‍ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി.

അമലും അഭിജിത്തും ഒട്ടേറെ ക്രിമിനല്‍ക്കേസുകളിൽ പ്രതികളാണ്. അമല്‍ ജോര്‍ജ് കഴിഞ്ഞ വര്‍ഷം ജൂലൈ 3ന് 203.7 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പൊലീസിന്റെ പിടിയിലായിരുന്നു. അതിനുമുമ്പും രണ്ടു ലഹരിക്കേസുകൾ അമലിന്റെ പേരിലുണ്ട് എന്നാണ് പൊലീസ് പറയുന്നതത്