Spread the love

ലിസ്ബൺ: ഫിഫ 2026 ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന് സഹോദരി കാറ്റിയ അവെയ്‌റോ.

video
play-sharp-fill

സ്‌പോർട്ട്ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയുടെ സഹോദരി വെളിപ്പെടുത്തൽ നടത്തിയത്. ലോകകപ്പിൽ ക്രൊയേഷ്യക്കെതിരേ റൗണ്ട് ഓഫ് 32 മത്സരത്തിന് ഇറങ്ങും മുൻപാണ് കാറ്റിയയയുടെ പ്രതികരണം.’

അന്താരാഷ്ട്ര ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോയുടെ കരിയർ അവസാനഘട്ടത്തിലാണെന്ന് സഹോദരി വ്യക്തമാക്കി. ഇത് വിടപറയലാണ്. പക്ഷേ ഇന്നല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞാൻ ദേശീയ ടീമിനെ കുറിച്ചാണ് പറയുന്നത്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് ഈ ലോകകപ്പ് അദ്ദേഹത്തിന്റെ ‘ലാസ്റ്റ് ഡാൻസാണ്’. – റൊണാൾഡോയുടെ സഹോദരി പറഞ്ഞു.20 വർഷമായി ലോകഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ ആധിപത്യം പുലർത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങളുടെ കുടുംബത്തെ നോക്കൂ,

എവിടെ നിന്നാണ് വരുന്നതെന്ന്. ഞങ്ങളുടെ അമ്മ അനുഭവിച്ച കഷ്ടപ്പാടുകൾ. വിമർശനങ്ങൾ ഞങ്ങളുടെ സന്തോഷത്തെ ഇല്ലാതാക്കുമെന്ന് കരുതുന്നുണ്ടോ? ഒരിക്കലുമില്ല. – അവർ പറഞ്ഞു.

പോർച്ചുഗലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും കൂടുതൽ ഗോളുകൾ നേടിയ താരവും റോണോയാണ്. പോർച്ചുഗലിനായി മൂന്ന് കിരീടങ്ങളാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. 2016 ൽ യൂറോ കപ്പ് നേടിയ താരം രണ്ട് യുവേഫ നാഷൻസ് ലീഗ് കിരീടങ്ങളും നേടി.