
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആര്‍എസ്എസിന് വിധേയരാകാന്‍ വിഡി സതീശന്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നാണ് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദൻ ആരോപിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, പിഎംഎവൈ പദ്ധതി എന്നിവയൊക്കെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.
‘യുഡിഎഫിന്റെ സംഘപരിവാര്‍ ദാസ്യ’മെന്ന പേരിൽ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് വിമര്‍ശനം. മതനിരപേക്ഷതയെ സംരക്ഷിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വിഡി സതീശന്‍ സര്‍ക്കാര്‍ ആര്‍എസ്എസിന്റെയും, സംഘപരിവാറിന്റെയും വിനീത വിധേയരാകാന്‍ മത്സരിക്കുന്നുവെന്നാണ് ലേഖനത്തിലെ വിമര്‍ശനം. ധവള പത്രത്തിലും, ബജറ്റ് പ്രസംഗത്തിലും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഇല്ലാത്തത് ഇതിന് ഉദാഹരണമെന്നാണെന്നും എംവി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
ലീഗ് മന്ത്രിമാരും ഇക്കാര്യത്തില്‍ പിന്നിലല്ലെന്നും എംവി ഗോവിന്ദന്‍ പറയുന്നു. ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ വണങ്ങാന്‍ മടിയില്ലാത്ത മുഖ്യമന്ത്രിയാണ് ഇപ്പോള്‍ പാദസേവയ്ക്ക് നേതൃത്വം നല്‍കുന്നത്. ഗവര്‍ണര്‍ക്ക് എല്ലാ ഒത്താശയും ചെയ്യുകയാണ് യുഡിഎഫ് എന്നും വിമര്‍ശനമുണ്ട്. യുപിഎ ഗവണ്‍മെന്റിന്റെ ടുജി സ്‌പെക്ട്രവും, കല്‍ക്കരി കുംഭകോണം തുടങ്ങിയവയാണ് എന്‍ഡിഎ അധികാരത്തില്‍ എത്താന്‍ കാരണമായതെന്നും എംവി ഗോവിന്ദന്‍ വിമര്‍ശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






