
കോട്ടയം : കോവിഡിനെ തുടർന്ന് നിർത്തിവച്ച കെഎസ്ആർടിസി സർവീസുകൾ വീണ്ടും തുടങ്ങുന്നു. കോട്ടയത്ത് കോവിഡ് വ്യാപനത്തിന് പിന്നാലെ മുടങ്ങിയത് 72 ഷെഡ്യൂളുകളാണ്. കോവിഡ് സമയത്ത് നിർത്തിപ്പോയ ഷെഡ്യൂളുകൾ, വീണ്ടും തുടങ്ങേണ്ട സർവീസ് എന്നിവയുടെ വിവരമെടുക്കുന്നതായാണ് അധികൃതർ വ്യക്തമാക്കിയത്.
കോട്ടയം ഡിപ്പോയിൽ 20 ഷെഡ്യൂളുകൾ, പാലാ ഡിപ്പോയിൽ 15 ഷെഡ്യൂളുകൾ, ചങ്ങനാശേരി ഡിപ്പോയിൽ 12 ഷെഡ്യൂളുകൾ, പൊൻകുന്നം, ഈരാറ്റുപേട്ട ഡിപ്പോകളിൽ 15 ഷെഡ്യൂളുകൾ, വൈക്കം ഡിപ്പോയിൽ 10 ഷെഡ്യൂളുകൾ എന്നിങ്ങനെയാണ് കോവിഡിനെ തുടർന്ന് മുടങ്ങിപ്പോയ ഷെഡ്യൂളുകൾ.
കൂടാതെ കോവിഡിന് ശേഷം ഓർഡിനറി സ്റ്റേ സർവീസുകൾ മിക്കതും നിന്നു. നിലവിൽ 6 സ്റ്റേ സർവീസുകൾ മാത്രമാണ് ജില്ലയിലുള്ളത്. യാത്രക്കാർ ഇല്ലാതെ വന്നതാണ് സ്റ്റേ സർവീസുകൾ നിർത്താൻ കാരണമെന്ന് അധികൃതർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ഡിപ്പോയിൽ കാവാലം(1), കുമളി(2) സർവീസുകളാണ് സ്റ്റേയിലുള്ളത്. പാലായിൽ കാഞ്ഞിരമറ്റവും ഈരാറ്റുപേട്ടയിൽ ഒരു കോട്ടയവും, പൊൻകുന്നത്ത് ഒരു മണിമലയും എരുമേലിയിൽ ഒരു കണയങ്കവയലും സ്റ്റേ സർവീസാണ്. വൈക്കം, ചങ്ങനാശേരി ഡിപ്പോകളിൽ സ്റ്റേ സർവീസ് ഇല്ല.







