Spread the love

കോട്ടയം: കണ്ണെത്താ ദൂരത്തോളം ആമ്പല്‍പ്പൂക്കള്‍…കോട്ടയത്ത് വീണ്ടും ആമ്പൽ വസന്തം നിറഞ്ഞു.
ച​​ങ്ങ​​നാ​​ശേ​​രി​​ക്ക​​ടു​​ത്ത് പ​​റാ​​ലി​​ലും നീ​​ലം​​പേ​​രൂ​​ര്‍ പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ല​​ടി​​യി​​ലും ആ​​മ്പ​​ല്‍​ക്കാ​​ഴ്ച. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ പ​​റാ​​ല്‍ ക​​ട​​മ്പാ​​ടം ചേ​​രി​​ക്ക​​ല​​കം പാ​​ട​​ശേ​​ഖ​​ര​​ത്താ​​ണ് ആ​​മ്പ​​ല്‍​ക്കാ​​ഴ്ച ഒ​​രു​​ങ്ങി​​യ​​ത്.

video
play-sharp-fill

പ​​റാ​​ല്‍-​​കു​​മ​​ര​​ങ്ക​​രി റൂ​​ട്ടി​​ലാ​​ണ് ക​​ട​​മ്പാ​​ടം ചേ​​രി​​ക്ക​​ല​​കം പാ​​ട​​ശേ​​ഖ​​രം. ഇ​​തേ റൂ​​ട്ടി​​ല്‍ വാ​​ല​​ടി​​യി​​ല്‍ എ​​ത്തി മു​​ള​​യ്ക്കാം​​തു​​രു​​ത്തി- തു​​രു​​ത്തി റൂ​​ട്ടി​​ല്‍ സ​​ഞ്ച​​രി​​ക്കു​​മ്പോ​​ഴാ​​ണ് റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ലാ​​യു​​ള്ള വാ​​ല​​ടി പാ​​ട​​ശേ​​ഖ​​രം നി​​റ​​യെ ആ​​മ്പ​​ല്‍ പൂ​​ത്തു​​ല​​ഞ്ഞു നി​​ല്‍​ക്കു​​ന്ന​​ത്.

355 ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന ക​​ട​​മ്പാ​​ടം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ ആ​​മ്പ​​ല്‍​ക്കാ​​ഴ്ച ആ​​സ്വ​​ദി​​ക്കാ​​ന്‍ നി​​ശ്ചി​​ത നി​​ര​​ക്കി​​ല്‍ വ​​ള്ളം വാ​​ട​​ക​​യ്‌​​ക്കെ​​ടു​​ത്ത് സ​​ഞ്ച​​രി​​ക്കാം. രാ​​വി​​ലെ ആ​​റു​​മു​​ത​​ല്‍ ഒ​​മ്പ​​തു​​വ​​രെ​​യാ​​ണ് പൂ​​ക്ക​​ളു​​ടെ ഭം​​ഗി ആ​​സ്വ​​ദി​​ക്കാ​​ന്‍ ക​​ഴി​​യു​​ക. വെ​​യി​​ല്‍ ക​​ന​​ക്കു​​ന്പോ​​ൾ പൂ​​ക്ക​​ള്‍ കൂ​​മ്പും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​​റാ​​ല്‍ അ​​റ​​യ്ക്ക​​ല്‍ ദേ​​വീ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്ന് ആ​​റാ​​ട്ട് ക​​ട​​വി​​ലേ​​ക്കു​​ള്ള കോ​​ണ്‍​ക്രീ​​റ്റ് റോ​​ഡി​​ലൂ​​ടെ ഒ​​രു കി​​ലോ​​മീ​​റ്റ​​റി​​ല​​ധി​​കം സ​​ഞ്ച​​രി​​ച്ചാ​​ല്‍ ക​​ട​​മ്പാ​​ടം ചേ​​രി​​ക്ക​​ല​​കം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ എ​​ത്താം. ചെ​​റി​​യ റോ​​ഡാ​​യ​​തി​​നാ​​ല്‍ ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ലെ​​ത്തു​​ന്ന​​താ​​ണ് ന​​ല്ല​​ത്.

കാ​​റി​​ല്‍ വ​​രു​​ന്ന​​വ​​ര്‍​ക്ക് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്ക് എ​​ത്താ​​ന്‍ ആ​​വ​​ശ്യ​​മെ​​ങ്കി​​ല്‍ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്ത് നി​​ന്ന് ഓ​​ട്ടോ ല​​ഭി​​ക്കും.

ചി​​ത്ര​​ങ്ങ​​ള്‍ പ​​ക​​ര്‍​ത്താ​​നും റീ​​ല്‍​സ് എ​​ടു​​ക്കാ​​നും യു​​വാ​​ക്ക​​ള​​ട​​ക്കം നി​​വ​​ധി​​പ്പേ​​രാ​​ണ് ആ​​മ്പ​​ല്‍​പ്പാ​​ട​​ങ്ങ​​ളി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. മ​​ല​​രി​​ക്ക​​ല്‍ മാ​​തൃ​​ക​​യി​​ൽ, ആ​​മ്പ​​ല്‍​ക്കാ​​ഴ്ച​​ക​​ളു​​ള്ള പ​​റാ​​ലി​​ന്‍റെ ഗ്രാ​​മീ​​ണ ടൂ​​റി​​സം സാ​​ധ്യ​​ത​​ക​​ള്‍ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ പ​​ദ്ധ​​തി ത​​യാ​​റാ​​ക്കാ​​ൻ ശ്ര​​മ​​മു​​ണ്ട്