
കോട്ടയം: സെൻസസിന്റെ ഭാഗമായി ഇന്ന് മുതൽ എന്യുമറേറ്റർമാർ വിവരശേഖരണത്തിനായി വീടുകൾ സന്ദർശിക്കും. 31 വരെ നീണ്ടുനിൽക്കുന്ന എന്യുമറേഷനായി ജില്ലയിൽ 3144 ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത് ഇവരുടെ മേൽനോട്ടത്തിനായി 537 ചാർജ് ഓഫീസർമാരുമുണ്ട്.
പൊതുജനങ്ങൾ സ്വന്തം കുടുംബ വിവരങ്ങൾ നേരിട്ട് ഓൺലൈനിൽ രേഖപ്പെടുത്തുന്ന സെൽഫ് എന്യുമറേഷൻ ഇന്നലെ അവസാനിച്ചു. ഇന്നലെ 5വരെ ജില്ലയിൽ 60,916 കുടുംബങ്ങൾ സെൽഫ് എന്യൂമറേഷൻ നടത്തി.
സെൽഫ് എന്യുമേറേഷൻ നടത്തിയിട്ടുള്ളവർ ഓൺലൈനിൽ ലഭിച്ച സെൽഫ് എന്യുമറേഷൻ ഐഡി വിവരശേഖരണത്തിനെത്തുന്ന എന്യുമറേറ്റർമാർക്ക് നൽകണം
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group






