
കൊല്ലം : കൊട്ടാരക്കര നീലേശ്വരത്ത് ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ സർക്കാർ വാഗ്ദാനം ചെയ്ത ചികിത്സ സഹായം ലഭിക്കാതെ കൗശൽ. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. നിലവിൽ കൗശൽ ക്രിറ്റിക്കൽ ഐസിയുവിൽ ചികിത്സയിലാണ്. മെഡിക്കൽ ബോർഡ് യോഗം നാളെ ചേരും. സ്വകാര്യ ആശുപത്രിയിയിലെ ചികിത്സ ചിലവ് താങ്ങാനാകാതെ കുടുംബം കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സ്വകാര്യ ആശുപത്രിയിൽ ഇതുവരെ ചിലവായത് 5 ലക്ഷം രൂപയാണെന്ന് അച്ഛൻ സന്തോഷ് വ്യക്തമാക്കി. നിലവിൽ മെഡിക്കൽ കോളജിലും ദിവസം 20000 വരെ ചിലവാകുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. അപകടത്തിൽ ഒടുവട്ടൂർ സ്വദേശി ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ പാർഥിപ് (15), കെഎസ്ആർടിസി ജീവനക്കാരനായ അജയൻ ആചാരി (45) എന്നിവരാണ് മരിച്ചത്.
മണ്ണ് കയറ്റി വന്ന ലോറി അമിത വേഗത്തിൽ ഇറക്കം ഇറങ്ങി വരുമ്പോൾ ബൈക്കിലിടിച്ച ശേഷം ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൗശൽ, ഋഷഭ് ബോബൻ, നവനീത്, ജിബി മോൾ, ടിപ്പർ ഡ്രൈവർ ചവറ സ്വദേശി നിസാം എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






