Spread the love

പൊൻകുന്നം: ദേശീയപാതയില്‍ നിന്ന് സംസ്ഥാനപാതയായ പൊൻകുന്നം- പാലാ റോഡിലേക്ക് പ്രവേശിക്കാൻ ഒരുകാലത്ത് എളുപ്പവഴിയായി ആശ്രയമായിരുന്ന റോഡ് ഇന്ന് അപകടക്കെണിയായി മാറി
ചിറക്കടവ് പഞ്ചായത്തിന്റെ കാർഷിക വിപണനകേന്ദ്രത്തിന്റെ പുനർനിർമാണത്തിനായി റോഡ് പൊളിച്ചിട്ട് പത്തുവർഷത്തിലേറെയായിട്ടും പുനർനിർമിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

video
play-sharp-fill

കാർഷിക വിപണനകേന്ദ്രത്തോടനുബന്ധിച്ചുള്ള മില്‍ക്ക് സൊസൈറ്റിയുടെ മുൻവശത്ത് ഇപ്പോള്‍ ഒരാള്‍ക്ക് കഷ്ടിച്ച്‌ നടന്നുപോകാൻ മാത്രം വീതിയാണുള്ളത്. റോഡിനോട് ചേർന്ന മണ്‍തിട്ട ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. കാലൊന്ന് തെറ്റിയാല്‍ 15 അടി താഴ്ചയിലേക്കാണ് വീഴുക. ദിവസേന ഇതുവഴി നൂറുകണക്കിന് ആളുകളാണ് സൊസൈറ്റിയില്‍ പാല്‍വില്‍ക്കാനും വാങ്ങാനുമായി നടന്നുപോകുന്നത്.

പട്ടണത്തിന്റെ ഹൃദയഭാഗത്ത് ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇത്തരത്തില്‍ അപകടനിലയിലായിരിക്കുന്നതെന്നും അടിയന്തരമായി സുരക്ഷാ നടപടികളും റോഡ് പുനർനിർമാണവും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാട് വളർന്ന് അപകടക്കെണിയായി
കാട് വളർന്നുനില്‍ക്കുന്നതിനാല്‍ കുഴിയുടെ ആഴം മനസ്സിലാകാൻ പ്രയാസമാണ്. വിഷപ്പാമ്പുകളും തെരുവ് നായ്ക്കളും മരപ്പട്ടിയും എന്നിവയുടെ ശല്യവും പ്രദേശത്തുണ്ടെന്നാണ് പരാതി.
മഴ കനത്തതോടെ സൊസൈറ്റിയിലെത്തുന്നവർക്ക് ഭയമാണ്. തിട്ട ഇടിഞ്ഞാല്‍ സൊസൈറ്റി കെട്ടിടമടക്കം നിലംപതിക്കും. രാത്രി വെളിച്ചത്തിനായി ഒരു വിളക്കുപോലുമില്ല.

ചെറുവാഹനങ്ങള്‍ സഞ്ചരിച്ചിരുന്ന പാത പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ചെറുവാഹനങ്ങള്‍ ഇതുവഴിപോയാല്‍ ടൗണിലെ തിരക്കൊഴിവാക്കാൻ സഹായകമാകും.
മാർക്കറ്റില്‍ പച്ചക്കറിയും മറ്റ് കാർഷിക ഉത്പന്നങ്ങളും വില്‍ക്കാനും വാങ്ങാനും വരുന്നവർക്കും ആശ്രയം ഈ വഴിയാണ്. നേരത്തെ ഒരു വയോധിക ഇവിടെ വീണ് അപകടത്തില്‍പ്പെട്ടതായും നാട്ടുകാർ പറയുന്നു.