Spread the love

തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ. വാഹന മോഡിഫിക്കേഷന്റെ ഭാഗമായി അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്നത് അനുവദിക്കാനാവില്ലെന്ന് മന്ത്രി സിപി ജോൺ വ്യക്കതമാക്കി. അപകടകരമല്ലാത്ത കളർ കോഡും, ഫിറ്റിംഗ്സും പ്രശ്നമല്ല. വാഹന മോഡിഫിക്കേഷനിൽ കേന്ദ്ര നിയമാവലി ബാധകമാണെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു. കേരളത്തിൽ വാഹനങ്ങളുടെ മോഡിഫിക്കേഷൻ സംബന്ധിച്ച കർശന നിയമങ്ങൾ നിലവിലുണ്ട്. നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തിയാൽ പിഴ ചുമത്തപ്പെടാനും, വാഹനത്തിന്റെ ഇൻഷുറൻസ് ക്ലെയിം റദ്ദാകാനും സാധ്യതയുണ്ട്.

video
play-sharp-fill

എന്നാൽ അനുമതിയില്ലാതെ വരുത്താവുന്ന മാറ്റങ്ങളെക്കുറിച്ച് വിശദമായ ചർച്ചകളും വിദഗ്ധ സമിതിയുടെ പഠനങ്ങളും പുരോഗമിക്കുകയാണ്. വാഹനങ്ങളിൽ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിഫിക്കേഷൻ അനുവദിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാൻഡേർഡ് എക്യുപ്മെന്റുകൾക്ക് മാത്രമാണ് മുൻകൂർ അനുമതി ആവശ്യമില്ലാത്തത്.

സീറ്റ് കവറുകൾ, ഫ്ളോർ മാറ്റുകൾ, ഡോർ വൈസറുകൾ, മഡ് ഫ്ലാപ്പുകൾ എന്നിവയ്ക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകൾ പതിക്കുന്നതിനും നിയമ തടസമില്ല. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്പീക്കറുകൾ, ഡാഷ് കാമറ, റിവേഴ്സ് കാമറ, പാർക്കിംഗ് സെൻസറുകൾ, ജിപിഎസ്, റൂഫ് കാരിയറുകൾ, 50 ശതമാനം കാഴ്ച ലഭിക്കുന്ന സൺ ഫിലിമുകൾ എന്നിവയും ഈ പട്ടികയിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group