Spread the love

കല്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്‌ആർടിസിയില്‍ വനിതകള്‍ക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തില്‍ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്.

video
play-sharp-fill

ജൂലൈ ഒന്നു മുതല്‍ ജി ഫോം നല്‍കി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

വയനാട് 400 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതില്‍ 250 ല്‍ അധികം ബസുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി ജി ഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകള്‍ കൂടി നാളെ അധികൃതർക്കേ ജിഫോം സമർപ്പിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന സർക്കാർ കെഎസ്‌ആർടിസി ഓർഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാള്‍ കൂടുതല്‍ കെഎസ്‌ആർടിസിയാണു സർവീസുകള്‍ നടത്തുന്നത്. ഇത് സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.

ഡീസല്‍ ചെലവും തൊഴിലാളികളുടെ വേതനവും ഉള്‍പ്പെടെയുള്ള ദൈനംദിന ചെലവുകള്‍ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്