Spread the love

പൂച്ചാക്കൽ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് വയോധികന് പരിക്ക്. അരൂക്കുറ്റിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടത്തിൽപെട്ടത്.

video
play-sharp-fill

റോഡരികിൽ നിന്നിരുന്ന ഉദയപ്പൻ വട്ടത്തറ എന്നയാൾക്കാണ് ടയർ തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസിൽനിന്ന് ഊരിത്തെറിച്ച ടയർ റോഡരികിലുള്ള ശ്രീ അയ്യപ്പ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപന ഉടമ ജയശ്രീ പറഞ്ഞു.