Spread the love

 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മുതൽ ജൂലൈ 3 വൈകിട്ട് അഞ്ച് മണിവരെ പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.

video
play-sharp-fill

വിദ്യാർത്ഥികൾക്ക് hscap.kerala.gov.in വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് ‘Third Allot Results’ ലിങ്കിലൂടെ ഫലം പരിശോധിക്കാം. അലോട്ട്മെന്റ് ലെറ്റർ പ്രവേശനം ലഭിച്ച സ്കൂളിൽ നിന്ന് അഡ്മിഷൻ സമയത്ത് ലഭിക്കും. താൽക്കാലിക പ്രവേശനത്തിലുള്ളവർ ഇനി ഹയർ ഓപ്ഷൻ നിലനിർത്താൻ കഴിയില്ലാത്തതിനാൽ ഫീസ് അടച്ച് സ്ഥിരപ്രവേശനം ഉറപ്പാക്കണം.

അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫീസ് മാത്രമാണ് അടയ്ക്കേണ്ടത്. പ്രവേശന സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളും അലോട്ട്മെന്റ് ലെറ്ററും ഹാജരാക്കണമെന്ന് അധികൃതർ അറിയിച്ചു. ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്ട്മെന്റിൽ പരിഗണിക്കപ്പെടാൻ അപേക്ഷ പുതുക്കി സമർപ്പിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group