Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു.

video
play-sharp-fill

വിലയേറിയ മരുന്നുകളൊന്നും തന്നെയില്ല. കീമോതെറപ്പി ഉൾപ്പെടെയുള്ള ചികിത്സ വേണമെങ്കിൽ പുറത്തുനിന്ന് വാങ്ങണം. 7 കോടി രൂപയുടെ കാൻസർ മരുന്നാണ് ഒരുവർഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമുള്ളത്.

ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നും ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ല. കഴിഞ്ഞ വർഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കും ഏപ്രിൽ പകുതിയോടെ തീർന്നതായി അധികൃതർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർക്കാർ ടെന്ററിങ്ങിലെ നൂലാമാലകളും മരുന്നു വിതരണക്കാർക്ക് നൽകേണ്ട കുടിശിക തുക കൂടിയതുമാണ് മരുന്ന് ലഭിക്കാതിരിക്കാൻ കാരണം. മരുന്ന് എത്താൻ ഇനിയും മാസങ്ങളെടുക്കും. ദിവസേന 100– 120 രോഗികളാണ് കീമോതെറപ്പി– കുത്തിവയ്പ്പിനും മരുന്നിനുമായി എത്തുന്നത്. ഇവരിൽ 70–90 പേർ ഇൻഷുറൻസ് ആനുകൂല്യത്തിൽ ചികിത്സ ലഭിക്കാനെത്തുന്നവരാണ്.

ഇൻഷുറൻസ് ആനുകൂല്യത്തിൽ മരുന്നു ലഭിക്കുന്ന സ്റ്റോറുകളിലും മരുന്നില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങാൻ പതിനായിരക്കണക്കിന് രൂപ കയ്യിൽ കരുതേണ്ട അവസ്ഥയിലാണ് രോഗികൾ.