
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കേരളത്തിലേക്കുള്ള യാത്ര ഡല്‍ഹി വിമാനത്താവളത്തിലെ പ്രോട്ടോകോള്‍ വീഴ്ചയെ തുടര്‍ന്ന് മുടങ്ങി. ഉച്ചയ്ക്ക് 2.50-ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. വിമാനത്താവളത്തിലെത്തിയെങ്കിലും ഗേറ്റ് മാറ്റിയ വിവരം ലഭിക്കാതിരുന്നതിനാല്‍ വിമാനത്തില്‍ കയറാന്‍ സാധിച്ചില്ല.
നിലവില്‍ പിണറായി വിജയന് ഡല്‍ഹി വിമാനത്താവളത്തില്‍ തുടരുകയാണ്. വൈകുന്നേരത്തെ വിമാനത്തില്‍ കണ്ണൂരിലേക്ക് യാത്രതിരിക്കുമെന്നാണ് വിവരം. തുടര്‍ന്ന് അദ്ദേഹം നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുക്കും.
സംഭവത്തില്‍ കേരളാ ഹൗസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായെന്നാണ് വിവരം. വിമാനത്തിന്റെ ഗേറ്റ് മാറ്റിയ വിവരം പ്രോട്ടോകോള്‍ ഓഫീസര്‍ കൃത്യസമയത്ത് അറിയിച്ചില്ലെന്നാണ് ആരോപണം. സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






