
നെടുങ്കണ്ടം: ഹൈറേഞ്ചില്‍ പുതിയ രൂപങ്ങളില്‍ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി. ഓപ്പറേഷന്‍ തൂഫാനും ഓപ്പറേഷന്‍ തണ്ടര്‍ അടക്കം ശക്തമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും യുവാക്കളിലെ ലഹരി ഉപയോഗത്തിന് തടയിടുവാന്‍ ഇതുവരെ ആയിട്ടില്ല എന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
പരമ്പരാഗത ലഹരി വസ്തുക്കള്‍ക്ക് പുറമെ പുതിയ പേരുകളിലും പുതിയ രൂപങ്ങളിലുമായി ലഹരി എത്തുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. യുവാക്കള്‍ ക്കിടയില്‍ ലഹരി ഉപയോഗത്തിന്റെ രീതികളില്‍ വലിയ മാറ്റമാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. മാജിക് മഷ്‌റൂം, നാടന്‍ഹുക്ക, ഇ-സിഗരറ്റ്, ഹാഷിഷ്, എം.ഡി.എം.എ, എല്‍.എസ്.ഡി, കഞ്ചാവ് കലര്‍ത്തിയ ഭക്ഷ്യവസ്തുക്കള്‍, ലഹരി ഗുളികകള്‍, ലഹരി കലര്‍ത്തിയ മിഠായി, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗം വര്‍ധിക്കുന്നതായി വിവിധ റിപ്പോര്‍ട്ടുകളും പരിശോധനകളും സൂചിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം നെടുങ്കണ്ടം പോലീസ് ക്യാന്‍സറിന് ഉപയോഗിക്കുന്ന മരുന്നുകളുമായി പിടികൂടിയ യുവാക്കളില്‍ നിന്നും പിടിച്ചെടുത്തത് നാടന്‍ഹുക്കയാണ്. പ്ലാസ്റ്റിക് ബോട്ടിലില്‍ ദ്വാരമുണ്ടാക്കി അതില്‍ കപ്പളത്തിന്റെ തണ്ട് തിരുകി കയറ്റി കഞ്ചാവ് ഇട്ട് പുകവലിക്കുന്നതാണ് നാടന്‍ ഹുക്ക എന്ന പേരില്‍ യുവാക്കള്‍ക്കിടയില്‍ അറിയപ്പെടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറയൂരില്‍ നിന്നും എത്തിക്കുന്നതാണ് പുതിയ മാജിക് മഷ്‌റൂം മറയൂരിലെ കാട്ടുപോത്തുകളുടെ ചാണകത്തില്‍ ഉണ്ടാകുന്ന ഒരുതരം കൂണിനെയാണ് യുവാക്കള്‍ക്കിടയില്‍ മാജിക് മഷ്‌റൂം ആയി എത്തിക്കുന്നത്. ഇത് വായിലിട്ട് ചവച്ച് തിന്നാല്‍ ലഹരി ലഭിക്കുമെന്നാണ് പറയുന്നത്.
സുഹൃത്ത് കൂട്ടായ്മകള്‍, സ്വകാര്യ പാര്‍ട്ടികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കോളജ് പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇത്തരം ലഹരി ഉപയോഗം വ്യാപിക്കുന്നതെന്നാണ് വിലയിരുത്തല്‍. സമൂഹമാധ്യമങ്ങളും എന്‍ക്രിപ്റ്റഡ് മെസേജിങ് ആപ്പുകളും ഉപയോഗിച്ചുള്ള രഹസ്യ ഇടപാടുകളും അന്വേഷണ ഏജന്‍സികള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. ലഹരി വ്യാപനം തടയാന്‍ സ്‌കൂള്‍- കോളജ് തലത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കുകയും രക്ഷിതാക്കളുടെ ജാഗ്രതയും കര്‍ശനമായ നിയമനടപടികളും ഒരുപോലെ അനിവാര്യമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.







