
വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കില്‍ കപ്പലിനുനേരെയുണ്ടായ ഇറാന്റെ ആക്രമണത്തില്‍ തിരിച്ചടിച്ച് അമേരിക്ക.
ഇറാന്റെ മിസൈല്‍ ഡ്രോണ്‍ കേന്ദ്രങ്ങളില്‍ യുഎസ് ആക്രമണം നടത്തി. ഹോർമുസില്‍ കപ്പല്‍ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്.
ഹോർമുസ് കടലിടുക്കില്‍ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകള്‍ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇറാന്റെ ആക്രമണത്തില്‍ ഒരു ഡ്രോണ്‍ കപ്പലില്‍ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകള്‍ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു.
സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു.
ഇറാൻ നല്കിയ റൂട്ടിലൂടെ അല്ലാതെ പോയാല്‍ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
അതേസമയം ഹോർമുസ് കടലിടുക്കില്‍ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാല്‍ ഇറാന്റെ മേല്‍കൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസില്‍ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസില്‍ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയില്‍ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്.







