
കുമരകം: ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ നേതൃത്വത്തിൽ, ലഹരിക്കെതിരെ സംസ്ഥാന സർക്കാർ ആരംഭിച്ച “ഓപ്പറേഷൻ തൂഫാൻ” പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് നിർമിച്ച എ.ഐ. ഷോർട്ട് ഫിലിമയ “തൂഫാൻ”
ന്റെ പ്രകാശനകർമ്മം നാളെ രാവിലെ 11 മണിക്ക് നടക്കും.
സ്കൂൾ മാനേജർ എ.കെ. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നാട്ടകം സുരേഷ് എം എൽ എ പ്രകാശന കർമ്മം നിർവഹിക്കും.
തുടർന്ന് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെ., ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. വിഷ്ണുമണി, ഗ്രാമ പഞ്ചായത്ത് മെമ്പർ പി.ഐ ഏബ്രഹാം,
സ്കൂൾ പ്രിൻസിപ്പൽ സുനിമോൾ എസ്., പി.ടി.എ. പ്രസിഡന്റ് മഹേഷ് ബാബു തുടങ്ങിയവർ ആശംസകൾ നേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിമുക്തി കോ-ഓർഡിനേറ്റർ സുമേഷ് ദേവദാസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിക്കും.
സ്കൂൾ ഹെഡ്മിസ്ട്രസ് സുജാ പി. ഗോപാൽ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് എം.വി. സബാൻ നന്ദിയും പറയും.






