
കേരളത്തിലെ കുട്ടികൾക്ക് നൽകേണ്ടത് നല്ല വിദ്യാഭ്യാസമാണ്, അല്ലാതെ മദ്യമല്ല. കുറഞ്ഞ വീര്യമുള്ള മദ്യം നൽകി നമ്മുടെ കുട്ടികളെ മദ്യപാനത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കാനാണോ മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിക്കുന്നത് എന്ന് എം എൽ എ യും ബി ജെ പി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ.
ഒരു വശത്ത്, മയക്കുമരുന്ന് മാഫിയയെ ‘തൂഫാൻ’ പോലെ തുടച്ചുനീക്കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുന്നു. മറുവശത്താകട്ടെ, യുവതലമുറയെ വഴിതെറ്റിക്കുന്ന മുഖ്യമന്ത്രിയുടെ മദ്യനയത്തിനെതിരെ അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നുമില്ല എന്നും അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ കുറിച്ച്.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ :-
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി അറിയാൻ… കേരളത്തിലെ കുട്ടികൾക്ക് നൽകേണ്ടത് നല്ല വിദ്യാഭ്യാസമാണ്, അല്ലാതെ മദ്യമല്ല!കുറഞ്ഞ വീര്യമുള്ള മദ്യം നൽകി നമ്മുടെ കുട്ടികളെ മദ്യപാനത്തിന്റെ ആദ്യപാഠങ്ങൾ പഠിപ്പിക്കാനാണോ മുഖ്യമന്ത്രി V D Satheesan ശ്രമിക്കുന്നത്??
🎓 നമ്മുടെ കുട്ടികൾക്ക് നൽകേണ്ടത് വിലകുറഞ്ഞ മദ്യമാണോ അതോ മികച്ച അവസരങ്ങളാണോ? 🤔 മദ്യത്തിന് വില കുറയ്ക്കുക എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണനയായി മാറിയത് എങ്ങനെയാണ്?
⚠️ മയക്കുമരുന്നിന്റെ മാരകമായ കെണിയിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ നാടൊന്നാകെ പാടുപെടുമ്പോൾ, അവരെ മദ്യത്തിന്റെ ലഹരിയിലേക്ക് തള്ളിവിടുകയാണോ ഒരു സർക്കാർ ചെയ്യേണ്ടത്? ഒരു വശത്ത്, മയക്കുമരുന്ന് മാഫിയയെ ‘തൂഫാൻ’ പോലെ തുടച്ചുനീക്കുമെന്ന് Ramesh Chennithala പ്രഖ്യാപിക്കുന്നു.
മറുവശത്താകട്ടെ, യുവതലമുറയെ വഴിതെറ്റിക്കുന്ന മുഖ്യമന്ത്രിയുടെ മദ്യനയത്തിനെതിരെ അദ്ദേഹം ഒരക്ഷരം പോലും മിണ്ടുന്നുമില്ല. ഭരണകക്ഷിയിലെ തന്നെ കുട്ടനാട് എം.എൽ.എയോട് സഭയിൽ മറുപടിയായി വി.ഡി. സതീശൻ പറയുന്നത് ഒരു കാര്യം.
എന്നാൽ മൈക്രോഫോൺ ഓഫാണെന്ന് കരുതി അദ്ദേഹം പറയുന്നത് തികച്ചും വിപരീതമായ മറ്റൊരു കാര്യവും. നിയമസഭയിലെ മൈക്കിന് പോലും അദ്ദേഹത്തിന്റെ ഈ ഇരട്ടത്താപ്പ് നന്നായറിയാം.
നമ്മുടെ കുട്ടികളുടെ ഭാവിയും ഒടുവിൽ ഈ സർക്കാർ ഒരു ‘തൂഫാൻ’ ആക്കി മാറ്റുമോ?







