Spread the love

ഡല്‍ഹി: എന്‍സിഇആര്‍ടിയുടെ ഒമ്പതാം ക്ലാസിലെ പുതിയ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ എസ്‌ഐആറും ഉള്‍പ്പെടുത്തി.

video
play-sharp-fill

ഇല്ലാത്ത വോട്ടുകളും ഇരട്ട വോട്ടുകളും കളഞ്ഞ് വോട്ടര്‍ പട്ടിക ശുദ്ധമാക്കുന്ന പ്രക്രിയയാണ് എസ്‌ഐആര്‍ എന്നാണ് പാഠപുസ്തകത്തില്‍ പഠിപ്പിക്കുന്നത്. ‘Understanding Socitey: India and Beyond’ എന്ന പാഠപുസ്തകത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ചും എസ്‌ഐആറിനെ കുറിച്ചും പഠിപ്പിക്കുന്നത്.

 

‘രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് നിയമിതമായ സ്വയംഭരണ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യോഗ്യരായ ഒരു വോട്ടറും ഒഴിവാക്കപ്പെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കുന്നു. ഒരു വോട്ടറും ഒഴിവാക്കപ്പെടരുത് എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. വോട്ടര്‍മാരെ ഒഴിവാക്കാനും വോട്ട് ചോര്‍ത്താനും എസ്‌ഐആര്‍ ഉപയോഗിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ് പാഠപുസ്തകത്തില്‍ എസ്‌ഐആര്‍ ഉള്‍പ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അടിയന്തരാവസ്ഥ പുതിയ ഒന്‍പതാം ക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് എസ്‌ഐആറും ഉള്‍പ്പെടുത്തിയത് വിവാദമാകുന്നത്. ഇതേ പാഠഭാഗത്ത് തന്നെയാണ് അടിയന്തരാവസ്ഥയുടെ ഭാഗവും പഠിപ്പിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്‌ 50 വര്‍ഷത്തിന് ശേഷമാണ് എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് എന്നാണ് അടിയന്തരവാസ്ഥയെ വിശേഷിപ്പിച്ചിരിക്കുന്നത്.

‘1975-77 കാലയളവില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികളില്‍ ഒന്നായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1970കളുടെ തുടക്കത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനോടുള്ള പൊതു എതിര്‍പ്പ് വര്‍ദ്ധിച്ചുകൊണ്ടിരുന്നു. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു, പണപ്പെരുപ്പം, ദുര്‍ഭരണമെന്ന ആരോപണവുമുണ്ടായി. 1975 ജൂണില്‍ ആഭ്യന്തര കലാപത്തിന്റെ പേരില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ കാലയളവില്‍ നിരവധി മൗലികാവകാശങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചു, മാധ്യമങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെട്ടു, നിരവധി രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും അറസ്റ്റ് ചെയ്യപ്പെട്ടു. ജനാധിപത്യ സ്ഥാപനങ്ങള്‍ സമ്മര്‍ദത്തിലായി, പൗരന്മാരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു’, പാഠഭാഗത്ത് പറഞ്ഞു.