Spread the love

മാഞ്ചസ്റ്റർ:വനിതാ ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.
മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫൊർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ഉയർത്തിയ 137 റൺസ് വിജയലക്ഷ്യം 19 പന്തുകൾ ബാക്കിനിൽക്കെ (16.5 ഓവറിൽ) ഇന്ത്യ മറികടന്നു.

video
play-sharp-fill

34 പന്തിൽ 53 റൺസോടെ ഇന്ത്യൻ ഇന്നിങ്സിന് വെടിക്കെട്ട് തുടക്കം നൽകിയ ഓപ്പണർ ഷഫാലി വർമ്മയാണ് മത്സരത്തിലെ താരം.ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഓസ്ട്രേലിയക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഇന്ത്യ ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഓസീസിനെ നേരിടും.

സെമി ഉറപ്പിക്കാന്‍ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 137 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ദാനയെ(8) മൂന്നാം ഓവറിലെ നഷ്ടമായെങ്കിലും യാസ്തിക ഭാട്ടിയയും(18 പന്തില്‍ 23) ഷഫാലിയും അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ഇന്ത്യയെ ലക്ഷ്യത്തോട് അടുപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കോര്‍ 76ൽ നില്‍ക്കെ ഷഫാലിയും 100 കടക്കും മുമ്പ് യാസ്തിക ഭാട്ടിയയും റിച്ച ഘോഷും വീണതോടെ ഇന്ത്യ പതറി. എന്നാല്‍ ജെമീമ റോഡ്രിഗസും(15 പന്തില്‍ 26),

ഹര്‍മന്‍പ്രീത് കൗറും(14 പന്തില്‍ 13*) ചേര്‍ന്ന് ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. വിജയത്തിന് അടുത്ത് ജെമീമ മടങ്ങിയെങ്കിലും ദീപ്തി ശര്‍മയെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ വിജയവര കടത്തി.

മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്‍റെ കണക്കുകൂട്ടലുകൾ ഇന്ത്യൻ ബൗളർമാർ തുടക്കത്തിലേ തെറ്റിച്ചിരുന്നു.

കൃത്യതയാർന്ന ലൈനിലും ലെങ്തിലും പന്തെറിഞ്ഞ ഇന്ത്യൻ നിരയ്ക്ക് മുന്നിൽ വലിയ സ്കോർ കണ്ടെത്താൻ ബംഗ്ലാദേശ് ബാറ്റർമാർ പാടുപെട്ടു.നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 136 റൺസെടുക്കാനേ ബംഗ്ലാദേശിനായുള്ളൂ.