
കോട്ടയം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് (DANSAF)യും പൊൻകുന്നം പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ 250 ഗ്രാം എംഡിഎംഎ പിടികൂടി.
ജില്ലാ പോലീസ് മേധാവി സാബു മാത്യുയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ DANSAF സംഘവും പൊൻകുന്നം പോലീസും നടത്തിയ സംയുക്ത നീക്കത്തിലാണ് ബംഗളൂരുവിൽ നിന്ന് കാറിൽ കടത്തിക്കൊണ്ടുവന്ന മാരക മയക്കുമരുന്ന് പിടികൂടിയത്. പൊൻകുന്നം ടൗണിൽ വാഹനം തടഞ്ഞുനിർത്തിയാണ് ലഹരി ശേഖരം പിടിച്ചെടുത്തത്.
കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി പ്രതികൾ എംഡിഎംഎ ബംഗളൂരുവിൽ നിന്ന് എത്തിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പെരുന്ന സ്വദേശിയായ നിബിൻ എൻ.ബി (38), തൃക്കൊടിത്താനം സ്വദേശിയായ ഹാഷിം ലബ എന്നിവരെ അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷക്കണക്കിന് രൂപയുടെ വിപണിമൂല്യമുണ്ടെന്നാണ് വിലയിരുത്തൽ. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും ലഹരി വിതരണ ശൃംഖലയെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പോലീസ് അറിയിച്ചു.







