
മസ്കത്ത്: രണ്ട് മാസം മുമ്പ് ഒമാനിലെ മസ്കത്തില് കാണാതായ കൊല്ലം സ്വദേശി മരിച്ചതായി സ്ഥിരീകരിച്ചു. കൊല്ലം അഞ്ചല്‍ കരുകോണ്‍ പുത്തയം അലന് ഹൗസില്‍ നാസര്‍ ഖാദറസൈനം ബീവി ദമ്പതികളുടെ മകന് അനസ് നാസര്‍ (30) ആണ് മരിച്ചത്.
ഏപ്രില്‍ 23 നാണ് അനസിനെ കാണാതായത്. വാദികബീറിലെ ഒരു ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന അനസ്, ജ്യേഷ്ഠന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാന്‍ അവധിയെടുത്തിരുന്നു.
മബേല സനയയില്‍ ജോലി ചെയ്യുന്ന സഹോദരന് ഐമന്‍ഷായുടെ അടുക്കല്‍ എത്തിയ അനസിനെ, നാട്ടിലേക്ക് പോകാനായി ഏപ്രില്‍ 22ന് മസ്കത്ത് വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ നാട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒമാനില്‍ കാണാതായതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഏപ്രില്‍ 23ന് സ്പോണ്സര് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് അസൈബയിലെ മിലിട്ടറി ആശുപത്രിയില്‍ അനസിന്റെ മൃതദേഹം കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് മൃതദേഹം അനസിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.







