Spread the love

കോഴിക്കോട് : വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിക്കുന്ന തീരുമാനം മദ്യ ലോബിയെ സഹായിക്കാനാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. നികുതി കുറച്ചാല്‍ വലിയ രീതിയില്‍ മദ്യ വ്യാപനത്തിന് കാരണമാകും. മദ്യ മുതലാളിമാര്‍ക്ക് വലിയ തോതില്‍ പണമുണ്ടാക്കുന്നതിന് കഴിയുമെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസിന് ഉള്ളില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ വിശദീകരണം തൃപ്തികരമല്ല. മുഖ്യമന്ത്രി തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണെന്നും ടിപി രാമകൃഷ്ണന്‍ ആരോപിച്ചു.

video
play-sharp-fill

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ചുമത്തിയ സര്‍ക്കാരാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍ തെറ്റിദ്ധാരണകളുണ്ടാക്കാനാണ് ഇപ്പോള്‍ യുഡിഎഫ് ശ്രമിക്കുന്നത്. പാര്‍ട്ടിയിലെങ്കിലും കൂടിയാലോചന നടത്തിയ ശേഷമായിരുന്നു സര്‍ക്കാര്‍ നിലപാട് പറയേണ്ടത്. ബഡ്ജറ്റിന്റെ ചര്‍ച്ച നടത്തിയിട്ടും മറുപടി പ്രസംഗം കഴിഞ്ഞിട്ടും നിലപാടില്‍ വ്യക്തതയുണ്ടായില്ലെന്നും ടിപി രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.