Spread the love

തിരുവല്ല : വാടകയിനത്തില്‍ കെട്ടിട ഉടമയ്ക്ക് നൽകാനുള്ള ലക്ഷങ്ങൾ. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച രാമന്‍ചിറ വാര്‍ബ ബില്‍ഡിങ്‌സിലെ സ്പാ കോടതി ഉത്തരവിലൂടെ ഒഴിപ്പിച്ചു.

video
play-sharp-fill

കെട്ടിടം ഒഴിയാന്‍ ഉത്തരവ് വന്നതിന് പിന്നാലെ വാടകക്കാരന്‍ കെട്ടിടത്തിന് നാശനഷ്ടം: വരുത്തിയെന്ന് പരാതി.കെട്ടിട ഉടമ കരണശ്ശേരില്‍ ഹില്‍വില്ലയില്‍ ജോണ്‍ കോശി റെന്റ് കണ്‍ട്രോളര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. .

വിധി നടപ്പാക്കുന്നതിനായി സമര്‍പ്പിച്ച ഹര്‍ജിപ്രകാരം കോടതി മുഖാന്തിരമാണ് കെട്ടിടം ഒഴിപ്പിച്ച്‌ ഉടമയ്ക്ക് കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിമാസം 56,000 രൂപ വാടകയ്ക്കും ഓരോ മൂന്നു വര്‍ഷത്തിലും 15% വര്‍ദ്ധനവ് എന്ന വ്യവസ്ഥയിലുമാണ് റാന്നി കരികുളം മാവേലില്‍ പെരങ്ങാട്ട് വീട്ടില്‍ കുര്യന്‍ എം. പെരങ്ങാട്ട് (37) കെട്ടിടം വാടകയ്ക്കെടുത്തത്.

‘ബ്യൂട്ടിഷന്‍’ എന്ന പേരില്‍ സ്പാ നടത്തിവന്ന കുര്യന്‍ 15 ലക്ഷം രൂപയോളം വാടകയിനത്തില്‍ ഇനിയും കെട്ടിട ഉടമയ്ക്ക് നല്‍കാനുണ്ടെന്നാണ് ആരോപണം.

കോടതി ഉത്തരവനുസരിച്ച്‌ ഒഴിഞ്ഞു പോകുന്ന സമയത്ത് കെട്ടിടത്തിന് വലിയ രീതിയിലുള്ള കേടുപാടുകള്‍ വരുത്താന്‍ ഇയാള്‍ ശ്രമിച്ചതായും പരാതിയുണ്ട്.

മൂന്ന് വര്‍ഷക്കാലമായി മുന്‍സിപ്പാലിറ്റിയുടെ യാതൊരുവിധ ലൈസന്‍സുമില്ലാതെയാണ് ഈ കെട്ടിടത്തില്‍ സ്പാ പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവിടെ പോലീസ് റെയ്ഡ് നടത്തിയിരുന്നതായി പറയപ്പെടുന്നു.

ലൈസന്‍സില്ലാതെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് മുന്‍സിപ്പല്‍ അധികൃതര്‍ പരിശോധന നടത്തി ഇയാള്‍ക്ക് നോട്ടീസും നല്‍കിയിരുന്നു.

ആദ്യം നാച്വറല്‍ എന്ന പ്രമുഖ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി എന്ന നിലയിലാണ് കെട്ടിടം വാടകയ്ക്കെടുത്തത്.

പിന്നീട് ഈ ബന്ധം വിച്ഛേദിച്ച്‌, കുര്യന്‍ ഭാര്യയുടെ നേതൃത്വത്തില്‍ ‘ബ്യൂട്ടല്‍സ്’ എന്ന പേരില്‍ അനധികൃതമായി സ്പാ തുടരുകയായിരുന്നു.

കെട്ടിട ഉടമ വിദേശത്തായിരുന്ന സമയത്ത് കുര്യന്റെ നിര്‍ദ്ദേശപ്രകാരം രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ ടെറസില്‍ അതിക്രമിച്ചു കയറുകയും അവിടെയുണ്ടായിരുന്ന രണ്ട് വനിതാ ജീവനക്കാരെ ഉപദ്രവിക്കുകയും . ചെയ്തിരുന്നു.

ഇതിന്റെ പേരില്‍ കുര്യനും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമെതിരെ നിയമ നടപടി എടുത്തിട്ടുണ്ട്.

രാത്രികാലങ്ങളില്‍ ഇവിടെ സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യം പതിവായിരുന്നുവെന്ന് ഉടമ പറയുന്നു.

അന്യസംസ്ഥാനക്കാരായ ജീവനക്കാരും വനിതകളും ഉള്‍പ്പെടുന്ന സ്പായുടെ മറവില്‍ നടക്കുന്ന ഇത്തരം കാര്യങ്ങള്‍ ചോദ്യം ചെയ്ത കെട്ടിട ഉടമയെയും മറ്റ് വാടകക്കാരെയും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്..

വഴിയും ബാങ്കിന്റെ പ്രവര്‍ത്തനവും തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താണ് ഇവര്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നത്.

കെട്ടിട ഉടമയ്ക്ക് വേണ്ടി അഡ്വക്കേറ്റ് സിബി ജയിംസ് കോടതിയില്‍ ഹാജരായി