
തൃശൂർ: കാർ തടഞ്ഞുനിർത്തി16.25 ലക്ഷം രൂപയുംഐഫോണും കവർന്ന കേസിലെ മുഖ്യ സൂത്രധാരനായ കട്ടിങ് നബീലിനെ പിടികൂടി.
കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രതി പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്.ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.
മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ തരാമെന്നു വിശ്വസിപ്പിച്ച് പാലക്കാട് നിന്ന് നാലുപേരെ വിളിച്ചുവരുത്തി അവർ സഞ്ചരിച്ചിരുന്ന കാറിന്റെ ചില്ല് തല്ലിപ്പൊളിച്ച് കാറിലുള്ളവരെ വെട്ടിപ്പരിക്കേൽപ്പിച്ച്
Whatsapp Group 1 | Whatsapp Group 2 |Telegram Group
16.25 ലക്ഷം രൂപയും ഐഫോണും കവർന്ന കേസിൽ മുഖ്യസൂത്രധാരനായ കട്ടിങ് നബീൽ’ എന്നറിയപ്പെടുന്ന മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീൽ (26) എന്നയാളെയാണ് ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.
ഈ കേസിലെ മറ്റൊരു പ്രതിയെ ജൂൺ 22-ാം തീയതി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ ഐ.പി.എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം. സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ ബാഗ്ലൂരിൽ നിന്നും പിടികൂടിയത്.
കവർച്ചയ്ക്ക് ശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ കാമുകിയുമൊത്ത് കഴിയുകയായിരുന്ന നബീലിൽ.
ബുധനാഴ്ച കാമുകിയുമൊത്ത് ദുബായിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പോലീസിനെ കണ്ട് വില്ലയുടെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഏറെ ശ്രമകരമായാണ് പോലീസ് കീഴ്പ്പെടുത്തിയത്.
സോഷ്യൽ മീഡിയ വഴി പരസ്യം നൽകി ബിനാൻസ് എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ ട്രേഡിങ് നടത്തുന്നവരെ കണ്ടെത്തി, ഇന്ത്യൻ രൂപയ്ക്ക് വളരെ കുറഞ്ഞ നിരക്കിൽ യു.എസ്. ഡോളർ ആക്കിത്തരാമെന്ന് വിശ്വസിപ്പിച്ചാണ് പാലക്കാട് സ്വദേശികളായ ഇടപാടുകാരെ പ്രതികൾ തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയത്.







