Spread the love

തിരുവനന്തപുരം: സ‌ർക്കാരിന് തിരിച്ചടിയായി റവന്യു വകുപ്പിലെ കൂട്ടസ്ഥലംമാറ്റം സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍.

video
play-sharp-fill

റവന്യു വകുപ്പിലെ 181 തഹസീല്‍ദാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ സ്ഥലംമാറ്റി ലാൻഡ് റവന്യു കമ്മിഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സ്ഥലം മാറ്റ ഉത്തരവെന്ന് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ നിരീക്ഷിച്ചു.

കരട് പട്ടിക പ്രസിദ്ധീകരിച്ച്‌ ഉദ്യോഗസ്ഥരുടെ അഭിപ്രായം ആരായാതെയാണ് തിടുക്കപ്പെട്ട് ഉത്തരവ് ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലം മാറ്റം നിയമ വിരുദ്ധമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. മഴക്കെടുതി കണക്കിലെടുത്ത് ദുരന്ത നിവാരണത്തിന്റെ ഭാഗമായി ദുരിതാശ്വാസം, രക്ഷാപ്രവർത്തനം എന്നിവ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനുമാണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചതെന്ന സർക്കാർ വാദം ട്രൈബ്യൂണല്‍ അംഗീകരിച്ചില്ല.