Spread the love

കോട്ടയം: ജില്ലയിൽ നാളെ (25/06/26) കൂരോപ്പട,മീനടം,തെങ്ങണ,മണർകാട്,കിടങ്ങൂർ, പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ കൂവപൊയ്ക, കണിപറമ്പ്, ചാത്തൻപാറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെടും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഊട്ടിക്കുളം ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ചൂരനോലി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും കണ്ണോട്ട ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന താഴത്തിക്കര No.1 ട്രാൻസ്ഫോമറിൽ നാളെ 9 മുതൽ 5 വരെയും തുരുത്തിപ്പടി No:2 ട്രാൻസ്ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന എണ്ണപ്പന, ഗായത്രി സ്കൂൾ, വൈക്കോൽപാടം, ചകിണി പാലം, എന്നി പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ അള്ളുങ്കൽകുന്ന്, ശ്രീകുറുംബക്കാവ്, ഷൈലജ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെമ്പുംപുറം, പീടികപ്പടി , ഡീലക്സ്പ്പടി , കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി , സാംസ്‌കാരികനിലയം , മാളിയേക്കൽപ്പടി , ഫ്രണ്ട്‌സ് ലൈബ്രറി , മേഴ്സി ഹോം , രേവതിപ്പടി , കപ്പിത്താൻപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:30 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവയൽ, മണ്ണാത്തിപ്പാറ, കിളിമല, ചെമ്പൻകുഴി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മനക്കച്ചിറ സോ മിൽ,വേട്ടടി ടവർ
വേട്ടടി  സ്കൂൾ, വേട്ടടി അമ്പലം, പോത്തോട്, മുതലവാച്ചിറ, പണ്ടകശാലക്കടവ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.00 വരെ   വൈദുതി മുടങ്ങും.

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ പാപ്പാഞ്ചിറ 2(ചേലാറ ), ഇടനാട്ടുപാടി, കനകക്കുന്ന്‌ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മണിയമ്പാടം, എം ഒ സി കോളനി എന്നി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്