Spread the love

തിരുവനന്തപുരം: നിയമസഭയിൽ തന്നെപ്പോലെയുള്ള ഒരു സാധാരണക്കാരന്‌ വന്ന് സംസാരിക്കാൻ അവസരം ഒരുക്കിയത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടത്തിയ പോലീസ് മർദനമാണെന്ന് കോൺഗ്രസ് എംഎൽഎ എഡി തോമസ്.

video
play-sharp-fill

പത്ത് വർഷക്കാലം ചെയ്തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു എ.ഡി തോമസ്.

നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യതയുണ്ട്. എസ്ഐടിയുടെ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ ആഭ്യന്തരവകുപ്പിന് ഉടൻ കൈമാറും. സർക്കാർ വൈകാതെ തീരുമാനമെടുത്തേക്കുമെന്നാണ് വിവരം.

നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റ കേസിന്റെ അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടന്നതിന്റെ വിവരങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസ് ഡയറി തിരുവനന്തപുരത്തേക്ക് വിളിച്ചു വരുത്തി തിരുത്തൽ വരുത്തിയതുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇതിൽ എം ആർ അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന മൊഴിയുണ്ട്. ഇതാണ് അജിത് കുമാറിനെ കുരുക്കിലാക്കുന്നത്.