Spread the love

ഇടുക്കി: ശാന്തൻപാറയില്‍ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി.

video
play-sharp-fill

ഈശ്വരൻ എന്നയാളുടെ വഴിയോര കച്ചവടം നടത്തുന്ന കടയാണ് പൊളിച്ചത്. ശാന്തൻപാറ പൊലീസിന്റെ നേതൃത്വത്തില്‍ ആയിരുന്നു നടപടി.

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്നും ലഹരി പിടിച്ചതിന് പിന്നാലെ കട ഒഴിഞ്ഞു പോകുന്നതിനായി നോട്ടീസ് നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോട്ടീസിനെതിരായി പ്രതി ഹൈക്കോടതിയെ സമീപിച്ച്‌ സ്റ്റേ വാങ്ങി. പിന്നാലെ, ഇയാള്‍ പ്രതിയായ മുൻ കേസുകളുടെ ഉള്‍പ്പെടെ വിവരം ഉള്‍പ്പെടുത്തി പൊലീസ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചു.

ഈശ്വരൻ സ്ഥിരം ലഹരി വില്പനക്കാരനാണെന്ന് കോടതിയെ ബോധിപ്പിച്ച്‌ അനുകൂല ഉത്തരവ് വാങ്ങിയ ശേഷമാണ് പൊളിച്ചു മാറ്റിയത്. ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.