
തൃശ്ശൂർ: കഴിഞ്ഞ പുലിക്കളിക്ക് കേന്ദ്ര ടൂറിസം വകുപ്പ് പ്രഖ്യാപിച്ച ധനസഹായം ഇതുവരെ ലഭ്യമാകാത്തതില്‍ തൃശൂർ കോർപ്പറേഷൻ കൗണ്‍സില്‍ യോഗത്തില്‍ വേറിട്ട പ്രതിഷേധവുമായി ഇടതുപക്ഷ കൗണ്‍സിലർമാർ.
പുലിയുടെ മുഖംമൂടി ധരിച്ചെത്തിയാണ് ഇവർ പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്ര ധനസഹായം വൈകുന്നതിനെച്ചൊല്ലി ഭരണ-പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ കടുത്ത വാദപ്രതിവാദങ്ങളും യോഗത്തില്‍ നടന്നു.
പുലിക്കളിയില്‍ പങ്കെടുത്ത ഓരോ സംഘത്തിനും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പ്രഖ്യാപനം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ ഫണ്ട് ഇതുവരെ ലഭിക്കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണമെന്ന് എല്‍ഡിഎഫ് കൗണ്‍സിലർമാർ യോഗത്തില്‍ ആവശ്യപ്പെട്ടു.
തൃശൂരിന്റെ സാംസ്കാരിക പൈതൃകത്തെ കേന്ദ്ര സർക്കാർ അവഗണിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.







