Spread the love

ഡൽഹി: ബാങ്ക് അക്കൗണ്ടില്‍ മിനിമം ബാലൻസ് നിലനിർത്തിയില്ലെന്ന പേരില്‍ മുൻകൂർ അറിയിപ്പില്ലാതെ പിഴ ഈടാക്കിയ സംഭവത്തില്‍ ഉപഭോക്താവിന് അനുകൂലമായി നിർണായക വിധി.

video
play-sharp-fill

പിഴ തുക ഈടാക്കിയ സൗത്ത് ഇന്ത്യൻ ബാങ്ക് ഉപഭോക്താവിന് 15,000 രൂപ നഷ്ടപരിഹാരം നല്‍കാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

 

അക്കൗണ്ടില്‍ ആവശ്യമായ മിനിമം ബാലൻസ് ഇല്ലെന്ന കാരണത്താല്‍ ബാങ്ക് പിഴ ചുമത്തിയെങ്കിലും, അതിന് മുമ്പ് ഉപഭോക്താവിനെ അറിയിക്കുകയോ ബാലൻസ് പുനഃസ്ഥാപിക്കാൻ അവസരം നല്‍കുകയോ ചെയ്തിരുന്നില്ല. ഇതാണ് കേസിന്റെ നിർണായക വഴിത്തിരിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കമ്മീഷന്റെ നിരീക്ഷണമനുസരിച്ച്‌, ഉപഭോക്താവിന് മുൻകൂർ അറിയിപ്പ് നല്‍കാതെ പിഴ ഈടാക്കുന്നത് സേവനത്തിലെ വീഴ്ചയാണ്. ബാങ്കുകള്‍ ഉപഭോക്താക്കളോട് സുതാര്യത പാലിക്കുകയും അക്കൗണ്ടുമായി ബന്ധപ്പെട്ട ചാർജുകളും പിഴകളും സംബന്ധിച്ച്‌ വ്യക്തമായ വിവരം കൈമാറുകയും വേണം.

 

ഉപഭോക്താവിന് ഉണ്ടായ മാനസിക ബുദ്ധിമുട്ടും സാമ്പത്തിക അസൗകര്യവും പരിഗണിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.

 

നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഇത്തരത്തില്‍ പിഴ ഈടാക്കിയിട്ടുണ്ടോ?

 

ബാങ്കുകള്‍ മിനിമം ബാലൻസ്, സർവീസ് ചാർജ്, മറ്റ് ഫീസുകള്‍ എന്നിവ ഈടാക്കുമ്പോള്‍ നിലവിലുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുൻകൂർ അറിയിപ്പില്ലാതെ പിഴ ഈടാക്കിയതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ബാങ്കിനോടോ ഉപഭോക്തൃ ഫോറത്തിനോടോ പരാതി നല്‍കാൻ സാധിക്കും.