
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം യുഡിഎഫ് നേതൃത്വം ചർച്ച ചെയ്ത് എടുക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. സർക്കാർ ഇതുവരെ തീരുമാനിച്ചിരിക്കുന്നത് നികുതി ഘടന മാത്രമാണെന്നും മദ്യവിൽപ്പന സംബന്ധിച്ച നയതീരുമാനം മുന്നണി ആലോചിച്ച ശേഷമേ ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ തീരുമാനിച്ചാൽ മാത്രമേ നിശ്ചയിച്ച നികുതി ഘടന നടപ്പാക്കുകയുള്ളൂ. മുന്നണി അത് വേണ്ടെന്ന് തീരുമാനിച്ചാൽ തുടർനടപടികളിലേക്ക് സർക്കാർ പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന സംബന്ധിച്ച നടപടികൾ ആരംഭിച്ചത് എൽഡിഎഫ് ഭരണകാലത്താണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബക്കാർഡി കമ്പനിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി, വിദേശ മദ്യനയത്തിൽ ബക്കാർഡിക്ക് അനുകൂലമായ ഭേദഗതികൾ കൊണ്ടുവന്നത് എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് വിമർശിച്ചു. എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന സമയത്താണ് ഇത്തരം നടപടികൾ ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group






